ചൈനയിൽ നിന്ന് നൂറ് മില്യൺ ഡോളറിന്റെ കപ്പലുകൾ വാങ്ങാൻ ഓർഡർ അദാനി ഗ്രൂപ്പ് (Adani Group) ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് (Ambuja Cements). ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമാണ കമ്പനിയായ നന്റോങ് സിയാങ്യു ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിംഗിൽ (Nantong Xiangyu Shipbuilding & Offshore Engineering) നിന്ന് ഏഴ് പരമ്പരാഗത ബൾക്ക് കാരിയറുകളാണ് അംബുജ സിമന്റ്സ് ഓർഡർ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളാണ് അംബുജ സിമന്റ്സ്. അതേസമയം ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ സിയാമെൻ സിയാങ്യു ഗ്രൂപ്പിന്റെ (Xiamen Xiangyu Group) യൂണിറ്റാണ് നന്റോങ് സിയാങ്യു ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിംഗ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ രണ്ട് സിമന്റ് കയറ്റുമതി കപ്പലുകളും എട്ട് ക്ലിങ്കർ കയറ്റുമതി കപ്പലുകളും നിർമിക്കാൻ അംബുജ സിമന്റ്സ് ചൈനീസ് ഷിപ്പ്യാർഡുകൾക്ക് ഓർഡർ നൽകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യയിൽ കപ്പലുകൾ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിനെത്തുടർന്നായിരുന്നു നീക്കം
ambuja cements, owned by adani group, orders seven conventional bulk carriers from china’s nantong xiangyu shipbuilding for $100 million.