30 മിനിറ്റ് ഡെലിവറികൾ കേന്ദ്രീകരിച്ചുള്ള ക്വിക്ക് കൊമേഴ്‌സ് രംഗത്ത് നമ്പർ വൺ ആകാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ (Reliance Retail). കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഇന്ത്യയിലുടനീളം 600ലധികം ഡാർക്ക് സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിൽ പ്രവർത്തനക്ഷമമാക്കിയത്. 30 മിനിറ്റിൽ താഴെയുള്ള ഡെലിവറികളുടെ കവറേജ് വർധിപ്പിക്കുന്നതിനായി കൂടുതൽ സ്റ്റോറുകൾ ചേർക്കാനും പദ്ധതിയുണ്ട്.

വിപുലമായ ഫിസിക്കൽ സ്റ്റോർ ശൃംഖലയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഡാർക്ക് സ്റ്റോറുകളും സജ്ജീകരിച്ചിരിക്കുന്നതിനാൽ ജിയോമാർട്ട് മികച്ച നിലയിലാണെന്ന് റിലയൻസ് റീട്ടെയിൽ സിഎഫ്‌ഒ ദിനേശ് തലൂജ പറഞ്ഞു. ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനം ഇപ്പോൾ ഇന്ത്യയിലെ തങ്ങളുടെ നെറ്റ്‌വർക്കിലുടനീളം വേഗത്തിലുള്ള ഹൈപ്പർ-ലോക്കൽ ഡെലിവറികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ ജിയോമാർട്ട് ക്യുഒക്യു 42 ശതമാനം വളർച്ചയും ശരാശരി ദൈനംദിന ഓർഡറുകളിൽ 200 ശതമാനത്തിലധികം വാർഷിക വളർച്ചയും രേഖപ്പെടുത്തി.
സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായി ജിയോ മാർട്ട് മത്സരിക്കുന്നു. വിശാലമായ ശൃംഖലയും തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഡാർക്ക് സ്റ്റോറുകളും ഉള്ള ആർഐഎൽ നയിക്കുന്ന റീട്ടെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ ഒന്നായി മാറാനാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയിൽ അതിവേഗ ഹൈപ്പർ-ലോക്കൽ ഡെലിവറികളുടെ കവറേജ് ഇലക്ട്രോണിക്സ്, ആക്സസറീസ് വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. 10 നഗരങ്ങളിലാണ് ഇവ 30 മിനിറ്റ് ഡെലിവറി വാഗ്ദാനം ചെയ്യുന്നു.
reliance retail has activated over 600 dark stores to boost its 30-minute quick commerce service, jiomart, intensifying competition with blinkit and swiggy instamart.