ഇന്ത്യയിലുടനീളം ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. Financial Express–Tracxn ഡാറ്റ പ്രകാരം, 2025ൽ ഇതുവരെ ഇന്ത്യയിൽ 11,223 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തനം നിർത്തിയത്. 2024ലെ ആകെ 8,649 അടച്ചുപൂട്ടലുകളെ അപേക്ഷിച്ച് ഈ വർഷം ഏകദേശം 30% വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രൊഡക്റ്റ്–മാർക്കറ്റ് ഫിറ്റ് കൈവരിക്കുന്നതിലും സുസ്ഥിര ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികളാണ് ഈ അടച്ചുപൂട്ടലുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഹൈക്ക്, ബീപ്കാർട്ട്, ആസ്ട്ര, ഓം മൊബിലിറ്റി, കോഡ് പാരറ്റ്, ബ്ലിപ്പ്, സബ്ടിഎൽ എഐ, ഒട്ടിപി, ലോഗ്9 മെറ്റീരിയൽ, എഎൻഎസ് കൊമേഴ്സ് എന്നിവയാണ് ഈ വർഷം തകർന്ന പ്രമുഖ സ്റ്റാർട്ടപ്പുകളിൽ ചിലത്. B2C ഇ-കൊമേഴ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ എക്സിറ്റുകൾ ഉണ്ടായത് — 5,776 കമ്പനികളാണ് ഈ വർഷം ഇതുവരെ അടച്ചുപൂട്ടിയത്. എന്റർപ്രൈസ് സോഫ്റ്റ്വെയർ (4,174), SaaS (2,785) തുടങ്ങിയ മേഖലകളിലും നിരവധി സ്റ്റാർട്ടപ്പുകൾ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഫാഷൻ ടെക്ക് (840), എച്ച്ആർ ടെക്ക് (846), എജ്യുക്കേഷൻ ഐടി (549) തുടങ്ങിയവയും ധാരാളം അടച്ചുപൂട്ടലുകൾ നേരിട്ടു.
