ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസത്തിൽ (JAIMEX-25) പങ്കെടുത്ത് തദ്ദേശീയമായി നിർമിച്ച ശിവാലിക് ക്ലാസ് ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് സഹ്യാദ്രി (INS Sahyadri).

സീ ഫേസിൽ, ഐഎൻഎസ് സഹ്യാദ്രി ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് (JMSDF) കപ്പലുകളായ ആസാഹി, ഔമി, ജിൻറിയു സബ്മറൈൻ എന്നിവയ്‌ക്കൊപ്പം ആന്റി സബ്മറൈൻ വാർഫെയർ, മിസൈൽ ഡിഫൻസ് ഡ്രിൽ എന്നിവയിൽ പ്രവർത്തിച്ചു. ഫ്ലൈയിങ് ഓപറേഷൻസും റിപ്ലനിഷ്മെന്റും ഉൾപ്പെടുന്ന അഭ്യാസങ്ങൾ, രണ്ട് നാവികസേനകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമതയും പ്രവർത്തന ഏകോപനവും വർധിപ്പിക്കുന്നതായി.

ഹാർബർ ഫേസിൽ, ക്രോസ്-ഡെക്ക് സന്ദർശനം, സംയോജിത യോഗ സെഷൻ എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ, സാംസ്കാരിക കൈമാറ്റങ്ങളും നടന്നു. 2012ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് സഹ്യാദ്രി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയെ പ്രതിനിധീകരിക്കുന്നതാണ്. ഈ സ്റ്റെൽത്ത് ഫ്രിഗേറ്റ് മുമ്പ് വിവിധ പ്രവർത്തന വിന്യാസങ്ങളിലും ബൈലാറ്ററൽ-മൾട്ടിലാറ്ററൽ അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

indigenous ins sahyadri participated in jime-25 with japan’s jmsdf ships, conducting anti-submarine warfare and missile defense drills to boost coordination.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version