മൂന്ന് പതിറ്റാണ്ടിലേറെയായി, മികവിനോടുള്ള പ്രതിബദ്ധതയിലൂടെയാണ് കിറ്റെക്സ് ഐഡന്റിറ്റി കെട്ടിപ്പടുത്തതെന്നും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശിശു വസ്ത്ര നിർമാതാക്കളായി കമ്പനിയെ മാറ്റിയത് ഈ പ്രതിബദ്ധതയാണെന്നും കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ ഇൻഫാൻ്റ് അപ്പാരൽ നിർമാതാക്കളിൽ ഒന്നായ കിറ്റെക്സ് ആഗോള വസ്ത്ര വ്യവസായത്തിലെ പങ്ക് പുനർനിർവചിക്കുന്ന വിപുലീകരണ യാത്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1992ൽ സ്ഥാപിതമായതുമുതൽ, യുഎസ് യൂറോപ്പ് എന്നിവിടങ്ങളിലടക്കം ലോകത്തിലെ മുൻനിര റീട്ടെയിൽ ബ്രാൻഡുകളിൽ സേവനം നൽകുന്ന കിറ്റെക്സ് ശിശു വസ്ത്ര നിർമാണത്തിൽ പ്രബല ശക്തിയായി. 1995ൽത്തന്നെ കമ്പനി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു. ഇത് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചാ പാതയെയും വിപണിയിലെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.
യാർൺ മുതൽ ഫിനിഷ്ഡ് വസ്ത്രങ്ങൾ, പാക്കേജിംഗ് വരെയുള്ള എല്ലാ മേഖലകളിലുമുള്ള സംയോജനമാണ് കിറ്റെക്സിന്റെ കരുത്ത്. ആഗോള ശരാശരിയായ 55% നേക്കാൾ വളരെ കൂടുതലായ 85% എന്ന വ്യവസായ-നേതൃത്വമുള്ള നിർമാണ കാര്യക്ഷമതയാണ് കിറ്റെക്സിന് നൂതന സൗകര്യങ്ങൾ നൽകുന്നത്. ശിശു വസ്ത്രങ്ങൾ, പുരുഷന്മാർ, സ്ത്രീകൾ, യൂണിസെക്സ് വസ്ത്രങ്ങൾ, പാക്കേജിംഗ് മെറ്റീരിയലുകൾ, ആക്സസറികൾ എന്നിവയുൾപ്പെടെയുള്ള പോർട്ട്ഫോളിയോയാണ് ഈ അസാധാരണ പ്രകടനത്തിന് പിന്നിൽ.
തെലങ്കാനയിലെ രണ്ട് സംയോജിത വസ്ത്ര പാർക്കുകൾ വഴി ഉത്പാദന മേഖല വികസിപ്പിക്കുന്നതിനായി കിറ്റെക്സ് ₹3550 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. ഒന്നാം ഘട്ടത്തിൽ വാറങ്കലിൽ 1750 കോടി രൂപ ഈ വർഷത്തോടെ പൂർണമായും നിക്ഷേപിക്കും. രണ്ടാം ഘട്ടമായി ഹൈദരാബാദിൽ 1800 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സിന്റേത്. ഇത് അടുത്ത വർഷം പൂർത്തിയാക്കും. വാറങ്കലിൽ ഇതുവരെ 1550 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ സൗകര്യങ്ങൾ കമ്പനിക്ക് 5000 കോടി രൂപയുടെ വരുമാനം നൽകുന്നതിനൊപ്പം 25000 പേർക്ക് തൊഴിൽ നൽകാനും പര്യാപ്തമാണ്. ലോകോത്തര നിലവാരമുള്ള ഈ പാർക്കുകൾ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനും ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിട്ടുള്ളതാണ്.
Kitex Garments, led by Sabu Jacob, invests ₹3550 crore in Telangana textile parks to boost global capacity and create 25,000 jobs in the apparel sector.
