പ്രാരംഭ പബ്ലിക് ഓഫർ (IPO) തരംഗത്തിലൂടെയാണ് 2025 കടന്നുപോകുന്നത്. പ്രൈം ഡാറ്റാബേസ് കണക്ക് പ്രകാരം 2025 സെപ്റ്റംബർ അവസാനം വരെ ആകെ 80 പുതിയ പബ്ലിക് ഇഷ്യൂകൾ നടന്നതായും 80000 കോടി രൂപ സമാഹരിച്ചതായുമാണ് റിപ്പോർട്ട്. ടാറ്റാ ക്യാപിറ്റൽ (Tata Capital), എൽജി ഇലക്ട്രോണിക്സ് ഇന്ത്യ (LG Electronics India) എന്നിവയുൾപ്പെടെ ചില മാർക്യൂ ഐപിഒകൾ ഒക്ടോബറിൽ നടന്നു. 2025ലെ ശേഷിക്കുന്ന 2.5 മാസത്തിനുള്ളിൽ, 41000 കോടി രൂപ വരെ ഐപിഓയിലൂടെ സമാഹരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി (ICICI Prudential AMC), ഗ്രോ (Groww), ലെൻസ്കാർട്ട് സൊല്യൂഷൻസ് (Lenskart Solutions), പൈൻ ലാബ്‌സ് (Pine Labs), ഫിസിക്സ് വാല (PhysicsWallah) എന്നിവയുടെ ഐപിഓകളാണ്  അടുത്ത കുറച്ച് മാസങ്ങളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്‌മെന്റ് സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഫയൽ ചെയ്തിട്ടുണ്ട്. ഐപിഒ വഴി ഏകദേശം 9,000-10,000 കോടി രൂപ സമാഹരിക്കാനാണ് ഐസിഐസിഐ ലക്ഷ്യമിടുന്നത്.

2018 ജനുവരിയിൽ സ്ഥാപിതമായ ഗ്രോവിന്റെ മാതൃ സ്ഥാപനമായ ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വേഴ്‌സ് (Billionbrains Garage Ventures) പ്രാരംഭ പബ്ലിക് ഓഫർ വഴി 6500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രോ ഫയൽ ചെയ്ത അപ്‌ഡേറ്റ് ചെയ്ത ഡിആർഎച്ച്പി പ്രകാരം, ഐപിഒ 100% ബുക്ക്-ബിൽഡ് ഇഷ്യുവായിരിക്കും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കണ്ണട ബ്രാൻഡുകളിലൊന്നായ ലെൻസ്കാർട്ട്, ഐപിഒ വഴി ഏകദേശം 6000 കോടി രൂപ സമാഹരിക്കുന്നതിനായി ഡിആർഎച്ച്പി ഫയൽ ചെയ്തിട്ടുണ്ട്. 5500 കോടി രൂപയുടെ പൈൻ ലാബ്‌സ് ഐപിഒ, 3800 കോടി രൂപയുടെ ഫിസിക്‌സ്‌വാല ഐപിഒ എന്നിവയാണ് ഈ വർഷത്തെ മറ്റ് പ്രധാന ഐപിഓകൾ.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version