ബോളിവുഡിലെ ബാദ്ഷാ അഥവാ രാജാവായാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്, അദ്ദേഹത്തിന്റെ വസതിയായ മന്നത്ത് കൊട്ടാരമായും.
ദശലക്ഷക്കണക്കിന് ആരാധകർക്ക് മന്നത്ത് വെറുമൊരു വീടല്ല, അതൊരു സ്വപ്നമാണ്. അവരെസംബന്ധിച്ച് ആ പേരിൽ തന്നെ വികാരവും ഭക്തിയും വിസ്മയവും നിറഞ്ഞുനിൽക്കുന്നു. മുംബൈയിലെ ബാൻഡ്സ്റ്റാൻഡ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കടലിന് അഭിമുഖമായുള്ള ഈ മനോഹരമായ ബംഗ്ലാവ് ഷാരൂഖിന്റെ താമസ സ്ഥലം മാത്രമല്ല, വലിയ സ്വപ്നങ്ങളുള്ള മധ്യവർഗ ഡൽഹിക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സിനിമാതാരങ്ങളിൽ ഒരാളായി എങ്ങനെ മാറി എന്നതിന്റെ പ്രതിഫലനം കൂടിയാണ്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട കിങ് ഖാനെ ഒരു നോക്ക് കാണാൻ പ്രതീക്ഷയോടെ മന്നത്തിന് പുറത്ത് ഒത്തുകൂടുന്നു.

വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന പൈതൃക ബംഗ്ലാവ് ഏകദേശം 13 കോടി രൂപയ്ക്കായിരുന്നു ഷാരൂഖ് വാങ്ങിയത്. 2001ലായിരുന്നു ഇത്. പിന്നീട് അദ്ദേഹം വീടിന് മന്നത്ത് എന്ന് പേര് നൽകി. ഇന്ന് നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സെലിബ്രിറ്റി വീടുകളിൽ ഒന്നാണ് മന്നത്ത്.
മന്നത്തിന് ഇപ്പോൾ ഏകദേശം 200 കോടി രൂപയുടെ മൂല്യമുണ്ട്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഹോമുകളിൽ ഒന്നാണിത്.
ഗൗരി ഖാൻ തന്നെ ആർക്കിടെക്റ്റ് കൈഫ് ഫാക്വിഹുമായി സഹകരിച്ച് രൂപകൽപന ചെയ്ത ആറ് നിലകളുള്ള വമ്പൻ വീടാണ് മന്ന്ത്ത്. പത്ത് വർഷത്തോളം എടുത്താണ് വീടിന്റെ മൊത്തം ഡിസൈൻ ജോലികൾ പൂർത്തീകരിച്ചത്.
പഴമയും ആധുനികതയും ചേർന്ന ഡിസൈനാണ് മന്നത്തിന്റേത്. അകത്തളത്തിൽ, ബീജ്, തവിട്ട്, വെള്ള നിറങ്ങൾ വീടിനുള്ളിൽ ആധിപത്യം പുലർത്തുന്നു. ഇരുണ്ട വുഡൻ ഫ്ലോറും ആഢംബര ഫർണിച്ചറുകളും നിറഞ്ഞ ഗൗരിയുടെ ഡിസൈൻ തത്ത്വചിന്ത ഊഷ്മളവും, വൈവിധ്യമാർന്നതുമാണ്. ഇതിനെല്ലാം പുറമേ മന്നത്തിന്റെ ഓരോ കോണിലും സൂപ്പർസ്റ്റാറിന്റെ പ്രചോദനാത്മകമായ യാത്രയും പൈതൃകവും പ്രതിഫലിക്കുന്നു.
Discover the majestic Mannat, Shah Rukh Khan’s home, which he bought for ₹13 Cr in 2001 and is now valued at ₹200 Cr. Designed by Gauri Khan, it’s a reflection of the superstar’s journey.
