Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പദ്ധതികൾക്ക് അമൃത് പാനൽ അംഗീകാരം
News Update

പദ്ധതികൾക്ക് അമൃത് പാനൽ അംഗീകാരം

അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റിയുടെ 38ആമത് യോഗത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നഗരവികസന പദ്ധതികൾക്ക് അംഗീകാരം.
News DeskBy News Desk11 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അമൃത് 1.0, അമൃത് 2.0 പദ്ധതികൾക്ക് കീഴിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നഗരവികസന പദ്ധതികൾക്ക് അനുമതിയായി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റിയുടെ 38ആമത് യോഗത്തിലാണ് തീരുമാനം.

AMRUT Panel TVM

കൊച്ചി കോർപറേഷനു കീഴിലുള്ള 58 പ്രവൃത്തികൾക്കായി ജിഎസ്ടി പേയ്‌മെന്റിനായി 10.68 കോടി രൂപ, പേരണ്ടൂർ കനാൽ പുനരുജ്ജീവന പദ്ധതിക്ക് അധിക ധനസഹായമായി 2.55 കോടി രൂപ, ഒമ്പത് അമൃത് നഗരങ്ങളിലെ ജിഐഎസ് അധിഷ്ഠിത യൂട്ടിലിറ്റി മാപ്പിംഗിനായി 10.93 കോടി രൂപ എന്നിങ്ങനെ യോഗം അനുവദിച്ചു. ഇതിനു പുറമേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി 1.2 കോടി രൂപയും വൈക്കം മുനിസിപ്പാലിറ്റിയിൽ 7 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമിക്കുന്നതിനും വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനുമായി 5.61 കോടി രൂപയും അനുവദിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ നാല് മലിനജല സംസ്കരണ പദ്ധതികൾക്ക് 12.92 കോടി രൂപ അധികമായി അനുവദിച്ചുകൊണ്ട് ഭരണാനുമതി പുതുക്കി. കൊല്ലം കോർപറേഷനിൽ 100 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾക്കും കമ്മിറ്റി അംഗീകാരം നൽകി. തൃശൂരിൽ, ജലവിതരണത്തിനായി 800 എംഎം DI K9 പൈപ്പ് സ്ഥാപിക്കുന്നതിന് 9.99% ടെണ്ടർ എക്‌സ്‌സസായി 6 കോടി രൂപ അനുവദിച്ചു. കണ്ണൂർ കോർപറേഷനിൽ, ചെലോറ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ അധിക ജോലികൾക്കായി 70.1 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഭരണാനുമതി 4.898 കോടി രൂപയായി പരിഷ്കരിച്ചിട്ടുമുണ്ട്.

2386.78 കോടി രൂപ ചിലവിൽ മലിനജല സംവിധാനം, ജലവിതരണം, പാർക്കുകൾ, ജലാശയ പുനരുജ്ജീവനം എന്നിവ ഉൾപ്പെടുന്ന 1108 പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിൽ 2,212.22 കോടി രൂപ (92.68%) ഇതിനകം ചിലവഴിച്ചതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

യോഗത്തിൽ അമൃത് 1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. നിലവിലുള്ള നിരവധി പദ്ധതികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനമായി. 2025 ഡിസംബർ 31 വരെ മാത്രമേ അമൃത് 1.0 പദ്ധതികൾക്ക് കേന്ദ്ര അനുമതി ഉണ്ടാകൂ എന്നും അതിനുശേഷം എല്ലാ സാമ്പത്തിക ബാധ്യതകളും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അമൃത് 2.0 പ്രകാരമുള്ള തീർപ്പാക്കാത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് വേഗത്തിലാക്കാനും യോഗം നിർദേശം നൽകി.

The AMRUT Panel in Thiruvananthapuram has approved multiple urban development projects under AMRUT 1.0 and 2.0 across Kerala. Key allocations include ₹10.68 crore for Kochi GST payments, ₹12.92 crore for Thiruvananthapuram sewage projects, and ₹2,386 crore worth of infrastructure works statewide.

AMRUT 2.0 projects AMRUT Kerala AMRUT panel approval AMRUT Panel TVM banner Kerala Smart City projects Kerala urban development Thiruvananthapuram AMRUT projects urban infrastructure Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil