ഇന്ത്യൻ വിൻഡ് ടർബൈൻ നിർമ്മാതാക്കളായ സെൻവിയൻ ഇന്ത്യയിൽ 100 മില്യൺ ഡോളറിന്റെ (ഏകദേശം 950 കോടി രൂപ) നേരിട്ടുള്ള നിക്ഷേപത്തിന് സൗദി അറേബ്യയുടെ അൽഫനാർ ഗ്രൂപ്പ് ഒരുങ്ങുന്നു. ഉൽപ്പന്ന വികസന പദ്ധതികൾക്കും ബിസിനസ്സ് വിപുലീകരണത്തിനുമായാണ് ഈ തുക ഉപയോഗിക്കുന്നത് എന്ന് കമ്പനികൾ വ്യക്തമാക്കി.

ഇതിന്റെ ആദ്യ ഗഡുവായ 34 മില്യൺ ഡോളർ ഈ മാസം തന്നെ ലഭിച്ചതായും ബാക്കി തുക വരുന്ന ആഴ്ചകളിൽ ലഭ്യമാകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സെൻവിയന്റെ ദീർഘകാല ഉൽപ്പന്ന റോഡ്മാപ്പ് വികസിപ്പിക്കുന്നതിനും ഇന്ത്യയിലും വിദേശത്തുമായി ബിസിനസ്സ് വളർച്ച ഉറപ്പാക്കുന്നതിനുമാണ് ഈ നിക്ഷേപം വിനിയോഗിക്കുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ നിർമ്മാണ ശാലകൾ വഴി ഇതിനോടകം വലിയ ഉൽപ്പാദന ശേഷി കൈവരിച്ചിട്ടുള്ള കമ്പനിയാണ് സെൻവിയൻ ഇന്ത്യ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ രാജ്യത്ത് പുനരുപയോഗ ഊർജ മേഖല അതിവേഗം വളരുന്ന സാഹചര്യത്തിലാണ് അൽഫനാർ ഗ്രൂപ്പിന്റെ ഈ വലിയ നിക്ഷേപമെന്നത് ശ്രദ്ധേയമാണ്.
Saudi Arabia’s Alfanar Group is investing $100 million in its Indian subsidiary Senvion India to boost wind turbine manufacturing, R&D, and market expansio
