ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ (Berkshire Hathaway) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്നുള്ള തന്റെ അവസാനത്തെ കത്തെഴുതി ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് (Warren Buffett). ഈ വർഷം അവസാനത്തോടെ കമ്പനിയിൽ നിന്നും പടിയിറങ്ങുന്നതോടെ താൻ നിശ്ശബ്ദനാകുമെന്ന് ഓഹരി ഉടമകൾക്കുള്ള വിടവാങ്ങൽ കത്തിൽ അദ്ദേഹം അറിയിച്ചു. താൻ വാർഷിക റിപ്പോർട്ടുകൾ എഴുതുന്നതും യോഗങ്ങളിൽ സംസാരിക്കുന്നതും നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Warren Buffett’s farewell letter to shareholders

തൻ്റെ ജീവിതത്തെക്കുറിച്ചും ബാല്യകാല അനുഭവങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്ന കത്തിൽ ഒമാഹയിലെ തൻ്റെ ദിനങ്ങളും 90 വയസ്സ് കഴിഞ്ഞതിന് ശേഷമുള്ള ജീവിതവുമെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. താനിനി ബെർക്ക്‌ഷെയറിൻ്റെ വാർഷിക റിപ്പോർട്ട് എഴുതുകയോ വാർഷിക യോഗത്തിൽ സംസാരിക്കുകയോ ചെയ്യില്ല, പകരംനിശ്ശബ്ദതയിലേക്ക് പോകുന്നതായും അദ്ദേഹം കത്തിൽ കുറിച്ചു.

വാറൻ ബഫറ്റ് ഈ വർഷം അവസാനത്തോടെ ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒ സ്ഥാനം ഒഴിയും. ഗ്രെഗ് ആബെൽ ആണ് അദ്ദേഹത്തിന്റെ പിൻഗാമിയായെത്തുന്നത്.
അതേസമയം അദ്ദേഹം ഷെയർഹോൾഡർമാർക്കും മറ്റുള്ളവർക്കുമായി താങ്ക്‌സ്‌ഗിവിംഗ് സന്ദേശങ്ങൾ തുടർന്നും പങ്കുവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

95കാരനായ അദ്ദേഹം ഒമാഹയെക്കുറിച്ച് ഹൃദ്യമായ കാര്യങ്ങളാണ് കത്തിൽ പങ്കുവെച്ചിരിക്കുന്നത്. മറ്റെവിടെയെങ്കിലും താമസിച്ചിരുന്നെങ്കിൽ ലഭിക്കാത്തത്ര നേട്ടങ്ങൾ ഒമാഹ എനിക്ക് തന്നുവെന്നും കുടുംബ ജീവിതം നയിക്കാനും ബിസിനസ്സ് കെട്ടിപ്പടുക്കാനും വളരെ നല്ല ഒരിടമാണിതെന്നും അദ്ദേഹം പറഞ്ഞു.

Legendary investor Warren Buffett has written his farewell letter to Berkshire Hathaway shareholders, announcing his decision to step down as CEO by the end of the year. Buffett reflects on his Omaha roots, his decades-long journey, and his successor Greg Abel in his final message to investors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version