ദുബായ് എയർഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾക്ക് എണ്ണച്ചോർച്ചയുണ്ടായി എന്ന പ്രചരണം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

തേജസ് വിമാനങ്ങൾക്ക് എണ്ണച്ചോർച്ചയോ തകരാറോ ഉണ്ടായിട്ടില്ല. ശീതീകരണ സംവിധാനത്തിന്റെ ഭാഗമായി വിമാനത്തിൽ കട്ടപ്പിടിച്ചിരിക്കുന്ന വെള്ളം ചോർത്തിക്കളയുന്ന പ്രക്രിയയാണ് ചിലർ എണ്ണച്ചോർച്ചയെന്ന് ദുർവ്യാഖ്യാനം ചെയ്തതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വിശദീകരിച്ചു. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനു മുൻപ് ഇവ ചോർത്തിക്കളയുന്നത് സാധാരണ പ്രക്രിയയാണെന്നും അധികൃതർ അറിയിച്ചു.
Was there an oil leak from the Tejas fighter jet at the Dubai Airshow? Get the official PIB fact check clarifying that it was just routine water drainage from the cooling system.
