അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാഷണൽ എയറൊനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) സന്ദർശിച്ച് മലയാളി വിദ്യാർത്ഥിനി യെല്ലിസ് അരീക്കൽ. അങ്കമാലി സെന്റ് പാട്രിക്സ് അക്കാഡമിയിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയായ യെല്ലിസ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് പ്രത്യേക ക്ഷണപ്രകാരം നാസയിലെത്തിയത്.
സ്പേസ് എൻജിനീയറിങ്ങിലെ വളരുന്ന സാധ്യതകളെക്കുറിച്ചു വിദ്യാർഥികളെ സജ്ജമാക്കാനായുള്ള സംഘത്തിന്റെ ഭാഗമായാണ് യെല്ലിസിന്റെ സന്ദർശനം. സ്‌പെയ്സ് സ്റ്റഡി പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് യെല്ലിസ് ട്രെയിനിങ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെകുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിങ് ഡിസൈനിനെക്കുറിച്ചുമുള്ള വിവരങ്ങൾ മനസിലാക്കാനായതായി യെല്ലിസ് പറഞ്ഞു.
റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ലാസുകൾ എന്നിവയാണ് നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്. മാള, ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളുടെ സംഘത്തോടൊപ്പമായിരുന്നു യെല്ലിസിൻറെ യാത്ര. പത്തുദിവസത്തെ യുഎസ് സന്ദർശനത്തിൽ ഫ്ളോറിഡ സർവകലാശാലയും ഉൾപ്പെടുത്തിയിരുന്നു.
Yellis Areekkal, a higher secondary student from Angamaly, visited NASA on a special invitation for a Space Study Program, gaining insights into rocket launches, lab work, and the latest space and aerospace engineering technologies.
