നയതന്ത്ര തർക്കത്തെത്തുടർന്ന് നിർത്തിവെച്ച വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPE) ചർച്ചകൾ ആരംഭിക്കാൻ ഇരുനേതാക്കളും സമ്മതിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാപാരം ഇരട്ടിയിലധികമായി ഉയർത്താൻ കഴിയുന്ന വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചതായി കാർണി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. അതിനർത്ഥം കനേഡിയൻ ബിസിനസുകൾക്ക് ഇന്ത്യ പുതിയ അവസരമാണ് എന്നതാണ്-അദ്ദേഹം പറഞ്ഞു.

India and Canada agree to restart negotiations on the Comprehensive Economic Partnership Agreement (CEPA) following a meeting between PM Modi and PM Carney at the G20 summit, aiming to double bilateral trade by 2030.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version