നിർമിതബുദ്ധി വ്യാപകമായതോടെ അതിന്റെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതികത്വം മുന്നേറിയതോടെ അതിന്റെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തിൽ കരാർ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഡീപ്പ്‌ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവയിൽ എഐ ഉപയോഗിക്കുന്നതിനെതിരെ ലോകരാജ്യങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
ഉച്ചകോടിക്കിടെ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ തുടങ്ങിയവരുമായി മോഡി ചർച്ച നടത്തി. ഇതിനുപുറമേ, ഇന്ത്യ- ബ്രസീൽ- ദക്ഷിണാഫ്രിക്ക(IBSA) കൂട്ടായ്‌മയിലും പ്രധാനമന്ത്രി പങ്കെടുത്തു.
Speaking at the G20 Summit, PM Modi called for global consensus and an international agreement to curb the misuse of Artificial Intelligence (AI) in deepfakes, criminal activities, and terrorism.
