1980-ൽ ഇന്ത്യ തുടങ്ങിയതാണ് തദ്ദേശീയമായ ഫൈറ്റർ ജറ്റിനായുള്ള പ്രവർത്തനം. Light Combat Aircraft അഥവാ LCA പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ 20 വർഷത്തോളം എടുത്ത് 2001-ൽ ആദ്യ പ്രോട്ടോടൈപ്പ് പൂർത്തിയാക്കിയത്. പിന്നേയും പതിനഞ്ച് വർഷമെടുത്തു, വ്യോമസേനയ്ക്ക് തേജസ് അവരുടെ ഫ്ലീറ്റിൽ കിട്ടാൻ. 2016-ൽ രണ്ട് തേജസ് ഫ്ളൈറ്റുകൾ ഓടിക്കാൻ പാകത്തിന് കിട്ടി. 2016-2020 കാലത്ത് പരമാവധി 8 എയർക്രാഫ്റ്റുകളാണ് പ്രതിവർഷം നിർമ്മിച്ചത്. 1980-ൽ തുടങ്ങിയിട്ടും കഴിഞ്ഞ 10 വർഷത്തോളമേ ആയുള്ളൂ തേജസിനെ സീരിയസ്സായി കാണാൻ തുടങ്ങിയിട്ട്. 2025 മാർച്ചോടെ ഇന്ത്യൻ എയർഫോഴ്സിന് കിട്ടിയത് 38 എയർക്രാഫ്റ്റുകളാണ്. അതായത് നാല് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ രാജ്യത്തിന്റെ ഒരു സ്വപ്ന പദ്ധതി വെറും 38 എണ്ണത്തിൽ ഒതുങ്ങിപ്പോയി. മാത്രമല്ല പെർഫോർമൻസ് കംപ്ലയിന്റും ഡെലിവറി ഡിലേയും തേജസ്സിലുള്ള വ്യോമസേനയുടെ ചില പ്ലാനുകൾ തകർത്തുകളഞ്ഞു എന്ന് വേണം കരുതാൻ. അതായത് 1980-ൽ തുടങ്ങിയെങ്കിലും 2020-വരെ തേജസ് വെറും കടലാസ് പുലി മാത്രമായിരുന്നോ?. റഷ്യയിൽ നിന്ന് വാങ്ങിയിരുന്ന MiG-21  ഈ വർഷം ഒക്ടോബറിൽ ഡീകമ്മീഷൻ ചെയ്യും എന്ന് അറിയാമായിരുന്ന വ്യോമസേന, 182 തേജസ് യുദ്ധവിമാനങ്ങൾ വേണമെന്ന് രണ്ട് പതിറ്റാണ്ട് മുമ്പേ സർക്കാരിനെ അറിയിച്ചിരുന്നതാണ്. പക്ഷെ കിട്ടിയത് നേരത്തേ പറഞ്ഞപോലെ വെറും 38.

യുദ്ധോപകരണങ്ങളിൽ അമേരിക്കയേയും റഷ്യയേയും ആശ്രയിച്ച് ശീലിച്ച ഇന്ത്യയെ സംബന്ധിച്ച് ഫൈറ്റർ ജെറ്റ് പോലെ സങ്കീർണ്ണവും
തന്ത്രപരവുമായ ഒരു വാർ എക്യുപ്മെന്റ് നിർമ്മിക്കുക അത്ര എളുപ്പമല്ലായിരുന്നു. പക്ഷെ, ഒരു യുദ്ധവിമാനത്തോളം സങ്കീർണ്ണമായ ക്രയോജനിക് എഞ്ചിനുകൾ വികസിപ്പിച്ച് വിജയിച്ച ഇന്ത്യയ്ക്ക് തേജസ് ഒരു വെല്ലുവിളിയാണെന്ന് കരുതാൻ പറ്റുമോ?.  LVM3 റോക്കറ്റിനും, ഭാവിയിലെ സ്പേസ് മിഷനുകൾക്കുമൊക്കെയായി CE-20 ക്രയോജനിക് എഞ്ചിൻ വിജയകരമായി വികസിപ്പിച്ച ഐഎസ്ആർഒ ഉള്ള നാടാണിത്. അമേരിക്ക ക്രയോജനിക് ടെക്നോളജി നിരസിച്ചപ്പോഴും റഷ്യയുമായി സഹകരിച്ച് ഇന്ത്യ മുന്നോട്ട് പോയത് അറിയാമല്ലോ. അപ്പോൾ, 1980-ൽ തുടങ്ങി, 2018 ആകേണ്ടിവന്നു, ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റ‍ഡിന് പ്രതിവർഷം 16 തേജസ്സുകൾ ഉണ്ടാക്കാൻ എന്ന് കേൾക്കുമ്പോ.. ഒരു സംശയം… 1980 മുതൽ 2016 വരെ എന്താണ് സംഭവിച്ചത്? കാരണം  2016-ന് ശേഷം 2021 ആയപ്പോഴേക്ക് 5 വർഷം കൊണ്ട് പ്രതിവർഷം 24 തേജസ്സുകൾ പുറത്തിറക്കാൻ കഴിയുന്ന വിധം നാസിക്കിലെ പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമായി. 2027-ഓടെ Mk1A, Mk2 എന്നീ ആധുനിക വേരിയെന്റുകളിൽ  പ്രതിവർഷം 30 തേജസ് എയർക്രാഫ്റ്റുകൾ പുറത്തിറക്കാൻ HAL-ഇന്ന് പദ്ധതിയിടുന്നു. Tejas Mk1A എന്ന പുതിയ വേരിയന്റിന്റെ പ്രൊഡക്ഷനിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് Mk1 മോഡൽ ദുബായിൽ തകർന്നുവീണത് എന്ന് ഓർക്കണം.  

Aeronautical Development Agency (ADA) ആണ് തേജസ്സ് ഡിസൈൻ ചെയ്തത്. ത്രികോണാകൃതിയിൽ ‍‍‍ഡെൽറ്റ ചിറകുകളുള്ള തേജസ്! ഇതാണ് ആ ജെറ്റിന്റെ സ്ട്രക്ചറൽ സ്ട്രംഗ്ത്. സൂപ്പർസോണിക് വേഗത കൈവരിക്കുമ്പോഴും ജെറ്റിന് സ്ഥിരത നൽകാനും അങ്ങ് ഉയരെ നിന്ന് പല ആംഗിളുകളിൽ അറ്റാക്ക് ചെയ്യാനും ഈ ഡെൽറ്റ സ്ട്രക്ചർ തേജസ്സിനെ സഹായിക്കും. സിംഗിൾ എഞ്ചിനാണ്. മൾട്ടിറോൾ ആക്രമണ ശേഷിയുണ്ട്. ഈ ജനറേഷനിലെ ഏറ്റവും ചെറുതും ലൈറ്റ് വെയ്റ്റുമായ സൂപ്പർസോണിക് ഫൈറ്ററാണ് തേജസ് എന്ന പ്രത്യേകതയും ഉണ്ട്. തുടക്കം മുതൽ പല വെല്ലുവിളികൾ തേജസ് നേരിട്ടിരുന്നു. എന്നാൽ ആ വെല്ലുവിളകൾ പരിഹരിക്കാനുള്ള ഇശ്ചാശക്തി അക്കാലത്ത് ആരും കാണിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ.

എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിഷനുകളിലെ മൾട്ടിറോൾ കേപ്പബിലിറ്റി, ഹൈ മെനുവറബിലിറ്റി, ലൈറ്റായ- ഭാരം കുറഞ്ഞ എയർ ഫ്രെയിം, അതേസമയം ഹൈ പേലോഡ് കപ്പാസിറ്റി.. ഇതൊക്കെയാണ് തേജസിന്റെ സാധ്യതകൾ.  ഓട്ടോ ലോസ്പീഡ് റിക്കവറി തേജസിന്റെ മറ്റൊരു സുരക്ഷാ ഫീച്ചറാണ്. ലോകത്തെ ഒറ്റ എഞ്ചിനുള്ള ഏറ്റവും ഭാരം കുറഞ്ഞ, ഫാസ്റ്റസ്റ്റ് സൂപ്പർസോണിക് ഫൈറ്റർ ജെറ്റുകളിൽ ഏറ്റവും മികവുള്ള ജെറ്റാണ് തേജസ്, അതിൽ തർക്കമില്ല. സൂപ്പർസോണിക് വേഗതയിൽ നിൽക്കവേ നിമിഷനേരം കൊണ്ട്, വെട്ടിത്തിരിഞ്ഞ്, ചൊടിയോടെ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാനും കൗണ്ടർ ആക്രമണം നടത്താനുമുള്ള തേജസ്സിന്റെ മികവ് പേരുകേട്ടതാണ്. ടാർഗറ്റ് കണ്ടെത്തിക്കഴിഞ്ഞാൽ വെറും 30 സെക്കന്റിനുള്ളിൽ ഫിനിഷ് ചെയ്യാൻ കെൽപ്പുള്ള പ്രിസിഷൻ സ്ട്രൈക്ക് കപ്പാസിറ്റിയുണ്ട് തേജസ്സിന്. ആരും പ്രതീക്ഷിക്കാത്ത ആംഗിളിലേക്ക് ചരിഞ്ഞ് കയറി, അപ്രതീക്ഷിത നേരത്ത് ഗതിവേഗത്തിൽ മിസൈൽ തൊടുക്കാനും, ഞൊടിയിട കൊണ്ട് മറയാനും തേജസ്സിന് കഴിവുണ്ട്. അതുകൊണ്ടാണ് തേജസ്സിനെ മൾട്ടിറോൾ വാരിയർ എന്ന് വിളിക്കുന്നത്. തൊടുത്ത മിസൈലിനെ കബളിപ്പിക്കാൻ കഴിയുന്ന ശത്രുവിന്റെ റഡാറിനെ ജാം ചെയ്ത് നിർത്തി, എയ്തുവിട്ട ആയുധത്തിന്റെ പണി പൂർത്തിയാക്കാൻ തേജസ്സിന് കഴിയും. ശത്രുവിന്റെ കണ്ണ് കെട്ടി അവന്റെ ഹൃദയമിടിപ്പ് കേൾക്കുന്ന അത്ര അടുത്തേക്ക്  ചെന്ന്, ശത്രുതാവളം പുകയ്ക്കാൻ തേജസ്സിന് കഴിയും..അതിനെല്ലാമുപരി, തേജസിലെ പൈലറ്റ് ഇരിക്കുന്നത്  “zero-zero” ejection സീറ്റിലാണ്. അതായത് പൂജ്യം ഉയരത്തിൽ-എന്നുവെച്ചാൽ ഗ്രൗണ്ടിലേക്ക് ഇടിച്ചിറങ്ങേണ്ടി വന്നാലും സീറോ സ്പീഡിലും പൈലറ്റിന് സേയ്ഫായി ഇജക്റ്റ് ചെയ്യാനാകുന്ന സംവിധാനമുള്ള തേജസ്. ഇതൊന്നും ദുബായിലെ അപകടത്തിന്റെ കേട് മറയ്ക്കാനുള്ള വാഴ്ത്തുപാട്ടല്ല. യാഥാർത്ഥ്യമാണ്. ഇന്ത്യൻ ഡിഫൻസ് ടെക്നോളജിയുടെ മികവും തദ്ദേശീയമായ വാർഫെയർ എക്യുപ്മെന്റുകളുടെ പെർഫോർമൻസും അത്രയ്ക്കാണ്. ആ തേജസ്സാണ് ലോകത്തെ ആയുധക്കമ്പോളം മുഴുവൻ നോക്കിനിൽക്കേ, നമ്മുടെ പൊട്ടൻഷ്യൽ ബൈയേഴ്സ് കാത്തുനിൽക്കേ ചാരമായി വീണുടഞ്ഞത്. എന്തായിരിക്കും കാരണം? സാങ്കേതിക പിഴവോ, പൈലറ്റിന്റെ പിഴവോ?

അവശേഷിക്കുന്ന ചോദ്യം ഇതാണ്. ദുബായ് എയർഷോയിലെ അപകടം തേജസിന്റെ ഇന്റർനാഷണൽ ‍ഡിമാന്റിനെ ബാധിക്കുമോ? ഇന്ത്യയുടെ തളിർത്തുവരുന്ന ഡിഫൻസ് കയറ്റുമതിയെ തളർത്തുമോ? ഉത്തരം ഇതാണ്- തൽക്കാലത്തേക്ക് ഉണ്ടാകും. ഏതൊരു വിഷയവും പോലെ, ഈ അപകടത്തെ ഇന്ത്യ എങ്ങനെ നേരിടാൻ പോകുന്നു എന്നാണ് അറിയേണ്ടത്. കാരണം ഫൈറ്റർ ജറ്റുകൾ ഉൾപ്പെടെ പ്രതിരോധ മേഖലയിലെ വാങ്ങലും വിൽപ്പനയും വർഷങ്ങളുടെ ഓപ്പറേഷണൽ റെക്കോഡിനെയാണ് ഡിപ്പെന്റ് ചെയ്യുന്നത്. ക്രാഷ് സ്റ്റാസ്റ്റിറ്റിക്സും സപ്പോർട്ട് മെയിന്റനൻസും എക്കോസിസ്റ്റം മെച്യുരിറ്റിയും, ഫിനാൻഷ്യൽ ടേംസും ടെക്നോളജി സപ്പോർട്ടും ഒക്കെയാകും ബൈയർ കംപാരിസണ് എടുക്കുക. ഏല്ലാത്തിനുമുപരി ഇന്ത്യയുടെ ആ രാജ്യവുമായുള്ള ഡിപ്ലോമാറ്റിക് ഇരുപ്പുവശവും. അവിടെ ലോകത്തെ കൺവിൻസ് ചെയ്യാനും 24,000 കോടിയോളം വരുന്ന ഇൻഡ്യയുടെ ഡിഫൻസ് എക്സ്പോർട്ടിന് ഒരു പോറലുപോലുമേൽക്കാതെ വളർത്താനും നമ്മുടെ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്…

The Tejas program, India’s indigenous light combat aircraft project, began in 1980, with the first prototype completed in 2001 and deliveries to the Indian Air Force reaching 38 aircraft by March 2025. Designed by the Aeronautical Development Agency with a delta-wing configuration, single engine, and multirole capabilities, Tejas combines supersonic speed, high maneuverability, precision strike capability, air-to-air and air-to-ground performance, and a lightweight airframe with high payload capacity. Despite production delays and a slow rollout over decades, HAL plans to increase output with Mk1A and Mk2 variants, targeting 30 aircraft per year by 2027. Key safety and operational features include a zero-zero ejection seat, advanced avionics, and multirole mission adaptability. While the Dubai Airshow crash may affect short-term international perception, India’s defense technology expertise, demonstrated in projects like ISRO’s CE-20 cryogenic engine, underpins confidence in sustaining production, exports, and global defense credibility.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version