സംസ്ഥാനത്ത് 2 സീറ്റർ ട്രെയിനർ എയർക്രാഫ്റ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കാനായി വമ്പൻ കരാറിൽ ഒപ്പുവെച്ച് തമിഴ്നാട്. ശക്തി എയർക്രാഫ്റ്റ് ഇൻഡസ്ട്രിയുമായാണ് കരാർ. കരാർ പ്രകാരം തിരുപ്പൂർ ജില്ലയിൽ 500 കോടി രൂപ നിക്ഷേപത്തിൽ അത്യാധുനിക ട്രെയിനർ എയർക്രാഫ്റ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കും. 1200ഓളം ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ പരിശീലന വിമാന നിർമാണ യൂണിറ്റ് കൂടിയാണിത്.

ടിഎൻ റൈസിംഗ് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ശക്തി എയർക്രാഫ്റ്റ് ധാരണാപത്രം കൈമാറി. ഇന്ത്യയുടെ വ്യോമയാന ഭാവിക്കുതന്നെ ഈ നീക്കം വഴിത്തിരിവാകുമെന്ന് തമിഴ്നാട് സർക്കാർ പ്രതിനിധി പറഞ്ഞു. റൈസിംഗ് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവിൽ തമിഴ്നാട് 43,844 കോടി രൂപയുടെ മൊത്തം പ്രതിബദ്ധതയ്ക്കും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള 158 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും പ്രതിനിധി വ്യക്തമാക്കി.
Tamil Nadu has signed an MoU with Shakti Aircraft Industry for a ₹500 crore investment to set up the state’s first two-seater trainer aircraft manufacturing unit in Tiruppur, creating over 1,200 skilled jobs.
