ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും ഇതിഹാസ വ്യവസായിയുമായിരുന്ന രത്തൻ ടാറ്റയുടെ വില്ല വിൽക്കാൻ നീക്കം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വില്ലയാണ് വിൽക്കുന്നത്. അദ്ദേഹത്തിന്റെ വിൽപത്ര പ്രകാരം സിങ്കപ്പൂരിലെ ആർഎൻടി അസോസിയേറ്റ്സിന് അവകാശപ്പെട്ടതാണ് ‍വില്ല. വില്ല വാങ്ങാൻ രത്തൻ ടാറ്റയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എയർസെൽ സ്ഥാപകൻ സി. ശിവശങ്കരൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

Ratan Tata Seychelles Villa Sale

6.2 ദശലക്ഷം ഡോളർ (55 കോടി രൂപ) ശിവശങ്കരൻ വില്ലയ്ക്ക് വാഗ്ദാനം ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇപ്പോഴും അന്തിമ ധാരണയായിട്ടില്ല. വില്ല വിൽപന സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്ന് രഹസ്യ വൃത്തങ്ങൾ അറിയിച്ചു. സീഷെൽസ് പൗരനായ ശിവശങ്കരനാണ് വില്ല വാങ്ങാൻ രത്തൻ ടാറ്റയെ സഹായിച്ചത്. നിയമപ്രകാരം പൗരന്മാർക്ക് മാത്രമാണ് രാജ്യത്ത് സ്വത്തുക്കൾ സ്വന്തമാക്കാൻ കഴിയുക

Ratan Tata’s Seychelles villa is reportedly up for sale, with Aircel founder C. Sivasankaran offering $6.2 million (₹55 crore) for the property.

Share.

Comments are closed.

Exit mobile version