ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപന ശ്രമങ്ങൾ അക്ഷരാർത്ഥത്തിൽ “സ്പേസിലേക്ക്” നീങ്ങുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ.  വലിയ തോതിൽ എനെർജി ആവശ്യമായ എഐ ഡാറ്റാ സെന്ററുകൾക്ക് കൂടുതൽ കാര്യക്ഷമമായ വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, ഇൻ-സ്പേസ്/ഔട്ടർ സ്പേസ് ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള പദ്ധതി കമ്പനി ആരംഭിക്കുന്നതായി അദ്ദേഹം അറിയിച്ചു.

2027ൽ സ്പേസിൽ എഐ ഹാർഡ് വെയർ പരീക്ഷിക്കാൻ ആദ്യ പ്രോട്ടോടൈപ്പ് ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുന്ദർ പിച്ചൈ വ്യക്താമാക്കി. പ്രോജക്റ്റ് സൺക്യാച്ചർ (Project Suncatcher) എന്ന പേരിലുള്ള ഈ സംരംഭം സൗരോർജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തും. വരും നാളുകളിൽ സ്പേസിൽ തന്നെ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ഭൂമിയിൽനിന്നുള്ള ഊർജം പ്രയോജനപ്പെടുത്തുന്നതിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാനറ്റ് (Planet) എന്ന ഉപഗ്രഹ-ഇമേജിംഗ് കമ്പനിയുമായി ചേർന്ന് 2027ൽ രണ്ട് പൈലറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. അടുത്ത പത്ത് വർഷങ്ങള്ക്കുള്ളിൽ സ്പേസ്-ബേസ്ഡ് ഡാറ്റാ സെന്ററുകൾ സാധാരണ കാര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിൾ മാത്രമല്ല, ഡാറ്റാ സെന്റർ കാര്യക്ഷമതയ്ക്കായി മറ്റു കമ്പനികളും സ്പേസിലേക്ക് ലക്ഷ്യം വെയ്ക്കുകയാണ്. വൈ കോംബിനേറ്ററും എൻവിഡിയയും പിന്തുണയ്ക്കുന്ന സ്റ്റാർക്ലൗഡ് അടുത്തിടെ എഐ-സജ്ജീകരിച്ച ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ഭൂമിയിലെ ഡാറ്റാ സെന്ററുകളെ അപേക്ഷിച്ച് 10 മടങ്ങ് കുറവ് കാർബൺ എമിഷനേ സ്പേസിലുള്ള സെന്ററുകൾക്ക് വരികയുള്ളൂ എന്നാണ് സ്റ്റാർക്ലൗഡ് സിഇഒ പറയുന്നത്. എന്നാൽ, ഇത്തരത്തിലുള്ള സോളാർ പവേർഡ് സെന്ററുകളുടെ നിർമാണച്ചിലവ് ഇപ്പോഴും വ്യക്തമല്ല. ഭൂമിയിലെ ഡാറ്റാ സെന്ററുകൾക്ക് മാത്രം 2030ഓടെ 5 ട്രില്യൺ ഡോളറിലധികം ചിലവ് വരും

Google CEO Sundar Pichai announced plans for ‘Project Suncatcher’ to build energy-efficient AI data centers in space, with the first prototype satellite launching in 2027.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version