3ഡി പ്രിന്റഡ് എൻജിനുകളുമായി ഇന്ത്യയുടെ ആദ്യ സ്വകാര്യ സ്പേസ് റോക്കറ്റ് ‘വിക്രം-1’ വിക്ഷേപണത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിക്രം1 ബഹിരാകാശ വിസ്മയം നാടിന് സമർപ്പിച്ചു. റോക്കറ്റിന്റെ ഭാരം പകുതിയായി കുറയ്ക്കാനും നിർമാണ സമയം എൺപത് ശതമാനത്തോളം കുറയ്ക്കാനും സഹായിക്കുന്ന 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് വിക്രം1ന്റെ സവിശേഷത.

ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഓർബിറ്റൽ വിക്ഷേപണ വാഹനമാണ് വിക്രം1. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ ചരിത്രമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. ലോകത്തുതന്നെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള ബഹിരാകാശ ശേഷി ഇന്ത്യയ്ക്കുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇന്ത്യ ബഹിരാകാശ മേഖലയെ നൂതന രീതിയിലേക്ക് വളർത്തിയതായും ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച റോക്കറ്റ് ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലാണ്  അറിയപ്പെടുന്നത്. അതിവേഗം വളരുന്ന സ്മോൾ സാറ്റലൈറ്റ് മാർക്കറ്റിനെ ലക്ഷ്യമിട്ടാണ് നാല് ഘട്ടങ്ങളുള്ള റോക്കറ്റുമായി സ്കൈറൂട്ട് എത്തുന്നത്. 20 മീറ്റർ ഉയരവും 1.7 മീറ്റർ വ്യാസവുമുള്ള വിക്രം1 കാർബൺ കോമ്പൊസിറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. 1200 kN ത്രസ്റ്റ് ഉത്പാദിപ്പിക്കാനാകുന്ന റോക്കറ്റ് ഏത് സ്ഥലത്തുനിന്നും 24 മണിക്കൂറിനുള്ളിൽ അസംബിൾ ചെയ്ത് വിക്ഷേപിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

India’s First Private Rocket Vikram-1 Unveiled by Skyroot Aerospace | Meta Description: India’s first private rocket Vikram-1, featuring 3D printed engines and developed by Skyroot Aerospace, is ready for launch, marking a new era for India’s space sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version