ഇല്ലായ്മകളോട് പടപൊരുതി ടെന്നീസ് കോർട്ടിലെ റാണിയായ അത്ഭുത കഥയാണ് മരിയ ഷറപ്പോവയുടേത്. പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചെങ്കിലും ബിസിനസ്സും ബ്രാൻഡ് എൻഡോർസ്മെന്റും ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടുമെല്ലാം താരം ഇപ്പോഴും വൻ തുക വരുമാനം നേടുന്നു. 2020ലായിരുന്നു ഷറപ്പോവയും ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള എൻഗേജ്മെന്റ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏതാണ് 200 മില്യൺ ഡോളറിൽ അധികമാണ് ഇരുവരുടേയും സംയോജിത ആസ്തി.

ചെറുപ്രായത്തിൽ തന്നെ മരിയ ഷറപ്പോവ ടെന്നീസ് ലോകത്തേക്കെത്തി. അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ താരം അഞ്ച് തവണ ലോക ഒന്നാം നമ്പർ താരവുമായി. 2012ലെ ലണ്ടൻ ഒളിംമ്പിക്സിൽ വെള്ളി മെഡൽ നേടിയതും താരത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. 2020ൽ താരം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. പ്രൈസ് മണി, ദീർഘകാല ഡീലുകൾ തുടങ്ങിയവയാണ് മരിയയുടെ സമ്പാദ്യത്തിൽ പ്രധാന പങ്കുവഹിച്ചത്. കരിയറിൽ നിന്നും വിരമിച്ചതിനു ശേഷം മരിയ ഷറപ്പോവ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാൻഡി ബ്രാൻഡായ ഷുഗർപോവയുടെ സ്ഥാപകയായ ഷറപ്പോവയ്ക്ക് നിരവധി വെൽനെസ്, ഫിറ്റ്നസ് കമ്പനികളിലും നിക്ഷേപമുണ്ട്. 180 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി.
ആർട്ട് ലോകത്തെ ബിസിനസ്സുകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് സംരംഭകനാണ് അലക്സാണ്ടർ ഗിൽക്സ്. ആർട്ട് ഓൺലൈനിൽ വിൽക്കുന്ന രീതിയെ മാറ്റിമറിച്ച ഓൺലൈൻ ഓക്ഷൻ സ്ഥാപനമായ പാഡിൽ8 ആണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പിന്നീട് ശാസ്ത്ര പിന്തുണയുള്ള ഉപഭോക്തൃ ബ്രാൻഡുകളെ പിന്തുണയ്ക്കുന്ന വെഞ്ച്വർ സ്റ്റുഡിയോയായ സ്ക്വയർഡ് സർക്കിൾസും അദ്ദേഹം ആരംഭിച്ചു. ന്യൂയോർക്ക് അക്കാഡമി ഓഫ് ആർട്ടിന്റെ ബോർഡിലും അലക്സാണ്ടർ ഗിൽക്സ് സേവനമനുഷ്ഠിക്കുന്നു. 25 മില്യൺ ഡോളറോളമാണ് അദ്ദേഹത്തിന്റെ ആസ്തി.
The combined net worth of retired Tennis star Maria Sharapova (estimated at $180M) and British art entrepreneur Alexander Gilkes (estimated at $25M) is reported to be over $200 million, highlighting their success in sports and business ventures like Sugarpova and Paddle8.
