യാത്രക്കാരുടെ എണ്ണത്തിൽ അമ്പരിപ്പിച്ച് പുതി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. നവംബർ 11ന് ആരംഭിച്ച ട്രെയിൻ സർവീസ് തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും നൂറ് ശതമാനം ബുക്കിംഗുകൾ പൂർത്തിയായതായും 55000ത്തിലധികം ആളുകൾ യാത്ര ചെയ്തതായും റെയിൽവേ വ്യക്തമാക്കുന്നു. കേരളം, തമിഴ്‌നാട്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ ഹൈസ്പീഡ് പ്രീമിയം ട്രെയിനാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്.
നവംബറിൽ ബെംഗളൂരു- എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് യാത്ര ചെയ്തത്. ശരാശരി ബുക്കിംഗ് 127% ആണ്. ഡിസംബർ 10 വരെയുള്ള കണക്ക് പ്രകാരം 16,129 യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് വന്ദേഭാരതിൽ സഞ്ചരിച്ചത്. നവംബറിൽ 12,786 പേർ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്തതപ്പോൾ ഡിസംബറിൽ ഇത് 14,742 ആയി ഉയർന്നു. ക്രിസ്മസ്, പുതുവത്സരം, ശബരിമല സീസൺ എന്നിവ ഒരുമിച്ച് വന്നതിനാൽ ട്രെയിൻ ടിക്കറ്റുകളുടെ ആവശ്യകത വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഡിസംബർ മാസം അവസാനം വരെയുള്ള ട്രെയിൻ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഫുൾ ആയതായാണ് റിപ്പോർട്ടുകൾ.
The Ernakulam–Bengaluru Vande Bharat Express has achieved over 100% bookings and transported more than 55,000 passengers in its first month, cementing its success as a preferred premium train connecting Kerala, Tamil Nadu, and Karnataka
