സിംഗപ്പൂരുപോലെ നമ്മുടെ നാടിനും മാറാനുള്ള ശേഷിയുണ്ടെന്ന വലിയ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഷീ പവർ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. വർക്ക് ഫ്രം ഹോമുകളും വർക്ക് നിയർ ഹോമുകളും സംരംഭകമേഖലയിലേക്ക് സ്ത്രീകളെ കൂടുതൽ കടന്നുവരാൻ സഹായിക്കുന്നുണ്ടെന്നും, ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ സംരംഭക മുന്നേറ്റങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഷീ പവർ എന്ന വനിതാ സമ്മിറ്റ് സംഘടിപ്പിച്ചതിന്റെ പ്രാധാന്യം, ഓക്സിജൻ ഫൗണ്ടറും സിഇഒ-യുമായ ഷിജോ കെ. തോമസ് വിശദീകരിച്ചു.

മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കാനും സ്ത്രീകളെ സജ്ജരാക്കാനായി സംഘടിപ്പിച്ച ‘ഷീ പവർ 2025’ വനിതാ ഉച്ചകോടിയിൽ മണി മാനേജ്മെന്റ്, എഐ, സൈബർ സെക്യൂരിറ്റി, വിമൻ വെൽനെസ്, സംരംഭക ആശയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സെഷനുകള‍് നടന്നു.
സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനർജി, സന്ദീപ് അഗർവാൾ എന്നിവർ സെഷനുകൾ നയിച്ചു. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സൈബർ സുരക്ഷാ വിദഗ്ധ ഡോ. പട്ടത്തിൽ ധന്യ മേനോൻ ജാഗ്രതാ നിർദേശങ്ങൾ നൽകി. എഫ് 9 ഇൻഫോടെക് സി.ഇ.ഒ ജയകുമാർ മോഹനചന്ദ്രൻ, രാജേഷ് വിക്രമൻ എന്നിവരും ഡിജിറ്റൽ മേഖലയിൽ സ്ത്രീകൾ പുലർത്തേണ്ട
ജാഗ്രതയെക്കുറിച്ച് സംസാരിച്ചു.
കൊച്ചി റിനൈ ഹോട്ടലിൽ നടന്ന ഷീപവർ സമ്മിറ്റിന്റെ നാലാം പതിപ്പിൽ 200-ഓളം വനിതകൾ പങ്കെടുത്തു
സൺറൈസ് മെഡിക്കൽ ഡയറക്ടർ ഡോ. രഞ്ജിനി രാഘവൻ, സാപ്പി ഹയർ ഫൗണ്ടർ ദീപു സേവ്യർ, സാമ്പത്തിക വിദഗ്ധ ശ്രീവിദ്യ വി. പൈ, മാർക്കറ്റ് ഇന്റലിജൻസ് വിദഗ്ധൻ Blaise Noronha എന്നിവരും വിവധ സെഷനുകളിൽ സംസാരിച്ചു.
ഗായിക അഭയ ഹിരൺമയി, മാധ്യമപ്രവർത്തക ലക്ഷ്മി പത്മ എന്നിവർ പങ്കെടുത്ത ഫയർസൈഡ് ചാറ്റ് ശ്രദ്ധേയമായി.
സംരംഭകർക്കും പ്രൊഫഷണലുകൾക്കും പുറമെ വീട്ടമ്മമാർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തതെന്ന് ചാനൽ അയാം ഫൗണ്ടർ നിഷ കൃഷ്ണൻ പറഞ്ഞു
The She Power 2025 summit in Kochi empowered over 200 women with sessions on AI, money management, and entrepreneurship, inaugurated by Finance Minister K.N. Balagopal.
