ഉയർന്ന പേലോഡ് ശേഷിയുള്ള LVM3-M6 ദൗത്യത്തിന്റെ വിക്ഷേപണം 2025 ഡിസംബർ 24ന് ഷെഡ്യൂൾ ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ (SDSC SHAR) രണ്ടാം വിക്ഷേപണ പാഡിൽ (SLP) നിന്ന് രാവിലെ 08:54നാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ആണ് എൽവിഎം3 റോക്കറ്റ് വഴി വിക്ഷേപിക്കുക. യുഎസ് ആസ്ഥാനമായുള്ള സെല്ലുലാർ ബ്രോഡ്‌ബാൻഡ് ദാതാവായ എഎസ്ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ഏകദേശം 6500 കിലോഗ്രാം (6.5 ടൺ) ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂബേർഡ് 6.

ISRO to Launch LVM3-M6

ഉയർന്ന പേലോഡ് ശേഷി ആവശ്യമുള്ള ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ എൽവിഎം3യ്ക്ക് ആകും. കൂടാതെ, SDSC SHARലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് പൊതുജനങ്ങൾക്ക് വിക്ഷേപണം നേരിട്ട് കാണാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു . താൽപര്യമുള്ളവർക്ക് https://lvg.shar.gov.in/VSCREGISTRATION/index.jsp എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റും ഗഗൻയാൻ പ്രോഗ്രാമിനായുള്ള നിയുക്ത വിക്ഷേപണ വാഹനവുമായ എൽവിഎം3, ഐഎസ്ആർഒയുടെ ഏറ്റവും ശക്തമായ ലോഞ്ചറാണ്. ഐഎസ്ആർഓയുടെ വാണിജ്യ ലോഞ്ചിംഗ് മികവും, ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളും പ്രതിഫലിക്കുന്നതാണ് ദൗത്യം.

ISRO schedules the LVM3-M6 mission for December 24 to launch BlueBird 6, the world’s largest commercial communication satellite, into Low Earth Orbit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version