സ്ത്രീയാത്രക്കാർക്ക്  ഇനി ആ “ആശങ്ക” വേണ്ട.  പബ്ലിക് ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ ക്ലൂ ആപ്പ് ഉടനെത്തും.

Kloo app Kerala public toilets

ദീര്‍ഘദൂര യാത്രകളില്‍ ശുചിമുറികള്‍ കണ്ടെത്തുക എന്നത് പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ വിഷമമേറിയ കാര്യമാണ്.  ഇതിനൊരു പരിഹാരവുമായി    ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് തയാറാക്കിയത്. യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ആപ്പുപയോഗിച്ചു  ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികള്‍ക്ക് പുറമെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റാറന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ശൃംഖല വിപുലീകരിക്കുന്നത്. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവര്‍ത്തന സമയം, അവിടത്തെ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിങ്ങുകളും ആപ്പിലൂടെ തത്സമയം അറിയാം.

 സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിചെത്തുന്ന  പദ്ധതി വരും മാസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തി കേരളത്തിലുടനീളം വ്യാപിപ്പിക്കും.

Kerala Suchitwa Mission launches the Kloo app to help travelers, especially women, easily locate clean public and private toilets along highways and tourist routes

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version