സയൻസ് ഫിക്ഷൻ ലാബിൽ നിന്ന് നേരിട്ട് എത്തിയിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഗരുഡ എന്ന എഐ ഇലക്ട്രിക് സൂപ്പർബൈക്ക്. ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് ബൈക്ക് പ്രോട്ടോടൈപ്പ് എന്ന വിശേഷണവുമായി എത്തുന്ന ഗരുഡയ്ക്കു പിന്നിൽ പ്രവർത്തിച്ചത് സൂറത്തിൽ നിന്നുള്ള മൂന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ലുക്കിനൊപ്പം തന്നെ ഇന്നൊവേഷൻ കൊണ്ടും ഗരുഡ വേറിട്ടുനിൽക്കുന്നു. സ്മാർട്ട് സവിശേഷതകൾകൾക്കൊപ്പം പകുതിയോളം ഭാഗങ്ങൾ സ്ക്രാപ്പിൽ നിന്ന് നിർമ്മിച്ചതാണ് എന്നതും ഗരുഡയുടെ സവിശേഷതയാണ്.

ഭഗവാൻ മഹാവീർ സർവകലാശാലയിലെ വിദ്യാർത്ഥികളായ ശിവം മൗര്യ, ഗുർപ്രീത് അറോറ, ഗണേഷ് പാട്ടീൽ എന്നിവരാണ് എഐ പവേർഡ് ബൈക്കിനു പിന്നിൽ. കൃത്രിമബുദ്ധി, സുസ്ഥിരത, പ്രായോഗിക എഞ്ചിനീയറിംഗ് എന്നിവ സംയോജിപ്പിച്ചാണ് നിർമാണം. ഗരുഡയുടെ സെൻസറുകൾ, ക്യാമറകൾ, വോയ്‌സ്-കമാൻഡ് നിയന്ത്രണങ്ങൾ എന്നിവയടങ്ങുന്ന റാസ്‌ബെറി പൈ അധിഷ്ഠിത സംവിധാനം ടെസ്‌ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചതെന്ന് മൂവർസംഘം പറഞ്ഞു. ഈ കോംപാക്റ്റ് കംപ്യൂട്ടറാണ് ഗരുഡയുടെ ബ്രെയിൻ. വൈ-ഫൈ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനം വോയ്സ് കമാൻഡിന് റെയ്പോൺഡ് ചെയ്യാനും സ്പീഡ് റെഗുലേറ്റ് ചെയ്യാനും മാന്വൽ ബ്രേക്കിങ്ങില്ലാതെ ഓട്ടോമേറ്റിര് ആയ് ബൈക്ക് നിർത്താനുമെല്ലാം ഇത് സഹായിക്കുന്നു.

വിലകൂടിയ ഇറക്കുമതി ചെയ്ത പാർട്ട്സ് ഇല്ലാതെ, ഓട്ടോണൊമസ് ആയി പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ബൈക്ക് നിർമിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഒരു വർഷമെടുത്ത് നിർമിച്ച ബൈക്കിനായി ഏകദേശം 1.8 ലക്ഷം രൂപയാണ് ചിലവായത്.  റാസ്‌ബെറി പൈ സംവിധാനം , വേഗത കുറയ്ക്കുകയോ ഒരു പ്രത്യേക ദൂരത്തിൽ നിർത്തുകയോ പോലുള്ള കമാൻഡുകൾ വ്യാഖ്യാനിക്കാൻ ഗരുഡയെ അനുവദിക്കുന്നു. ഇന്ത്യയിൽ ഇതുവരെ അധികമാളുകളും പരീക്ഷിച്ചിട്ടില്ലാത്ത, പൂർണമായും ഓട്ടോണോമസ് ഇരുചക്ര വാഹനം നിർമിക്കുന്നതിനുള്ള അടിസ്ഥാന ചുവടുവയ്പ്പാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version