ഇന്റഗ്രേറ്റഡ് ഐടി മൈക്രോ ടൗൺഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി, ടെക്നോപാർക്ക് ഫേസ് ഫോർ ക്യാംപസ്സിലെ ആദ്യ ഐടി കെട്ടിടത്തിന്റെ നിർമ്മാണം 2026 ജനുവരിയിൽ ആരംഭിക്കും. ടെക്നോപാർക്കിന് കീഴിൽ പള്ളിപ്പുറത്തെ ടെക്നോ സിറ്റിയിലാണ് 8,50,000 ചതുരശ്ര അടി നിർദിഷ്ട ഓഫീസ്. 30 ഏക്കർ വിസ്തൃതിയിൽ സമഗ്ര ഐടി ഉപനഗരമാണ് ക്വാഡ് പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ആദ്യ ഐടി കെട്ടിടത്തിന്റെ നിർമ്മാണമാണ് ജനുവരിയിൽ ആരംഭിക്കുക. രണ്ടാമത്തെ ഐടി കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും നിർമ്മാണത്തിനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. രണ്ടാമത്തെ ഐടി കെട്ടിടം ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിന് നൽകും.

30 ഏക്കർ വിസ്തൃതിയുള്ള നോൺ-എസ്ഇഇസെഡ് ഇൻറഗ്രേറ്റഡ് ഐടി മൈക്രോ-ടൗൺഷിപ്പായി വിഭാവനം ചെയ്തിരിക്കുന്ന ക്വാഡ്, രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്നതാണ്. രണ്ടാമത്തെ ഐടി കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും നിർമ്മാണത്തിനുള്ളതാണ് നിലവിലെ താത്പര്യപത്രം. സഹ-ഡെവലപ്പർമാർക്ക് ടെക്നോപാർക്ക് പോലെ പ്രധാനപ്പെട്ട ഐടി ആവാസവ്യവസ്ഥയിൽ പ്രവർത്തിക്കാനും ഐടി/ഐടിഇഎസ് കമ്പനികളെ ആകർഷിക്കാനും അവസരമൊരുക്കും. ഏകദേശം 390 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടെക്നോസിറ്റി തിരുവനന്തപുരത്തിൻ്റെ ഐടി/ഐടിഇഎസ്, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ, ഗവേഷണ വികസനം, നവീകരണ നേതൃത്വത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്കുള്ള പ്രധാന വളർച്ചാ എഞ്ചിനായി വിഭാവനം ചെയ്യപ്പെടുന്നു. ക്വാഡ്, ജിസിസി ക്ലസ്റ്ററുകൾ, ഡിജിറ്റൽ സയൻസ് പാർക്ക്, എമർജിംഗ് ടെക്നോളജി ഹബ്, കേരള സ്പേസ് പാർക്ക്, സിഎഫ്എസ്എൽ തുടങ്ങിയ നാഴികക്കല്ലായ സംരംഭങ്ങളും അനുബന്ധ പദ്ധതികളും ഇതിന് അടിത്തറയിടുന്നു.
സഹഡെവലപ്പർമാർക്കായുള്ള പ്രീ-ബിഡ് മീറ്റിംഗ് ഡിസംബർ 30 ന് വൈകുന്നേരം ഓൺലൈനായും ഓഫ് ലൈനായും നടക്കും. ഇഒഐ അവതരണത്തിനുള്ള തീയതി 2026 ജനുവരി 5 ആണ്. കൂടുതൽ വിവരങ്ങൾക്ക്: www.technopark.in/tenders.
Construction of the first 8.5 lakh sq. ft. IT building under the QUAD project at Technopark Phase IV (Technocity) starts in January 2026. Discover more about this integrated micro-township and co-developer opportunities in Thiruvananthapuram
