2025 വെസ്റ്റേൺ റെയിൽവേയെ സംബന്ധിച്ച് നിർണായക വർഷമായിരുന്നുവെന്ന് വ്യക്തമാക്കി റെയിൽവേ റിപ്പോർട്ട്. ബ്രോഡ് ഗേജ് ശൃംഖല പൂർണമായും വൈദ്യുതീകരിച്ചുവെന്ന സുപ്രധാന നേട്ടമാണ് ഈ വർഷം വെസ്റ്റേൺ റെയിൽവേ കൈവരിച്ചത്. പരിസ്ഥിതി സൗഹൃദവും ഊർജക്ഷമവുമായ ഗതാഗതം ലക്ഷ്യമിടുന്ന ദേശീയ നയങ്ങളോട് പൊരുത്തപ്പെടുന്നതാണ് നേട്ടമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മെയിൽ–എക്സ്പ്രസ് ട്രെയിനുകളിൽ 97 ശതമാനം സമയക്രമം പാലിക്കാനായതാണ് പ്രവർത്തന കാര്യക്ഷമതയുമായി ബന്ധപ്പെട്ട മറ്റൊരു നേട്ടമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ദഹോദിൽ 21,405 കോടി രൂപ ചെലവിൽ നിർമിച്ച ലോക്കോമോട്ടീവ് പ്ലാന്റിന്റെ പൂർത്തീകരണവും ഈ വർഷത്തെ പ്രധാന നേട്ടമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ 9,000 എച്ച്പി വൈദ്യുത ഡുഡ്സ് ലോക്കോകൾ നിർമിക്കാനാണ് പദ്ധതി. ഇതിന് പുറമെ 234 കിലോമീറ്റർ പുതിയ പാതകൾ, ഇരട്ടപ്പാത, ഗേജ് പരിവർത്തനം എന്നിവയും പൂർത്തിയാക്കി. ഖച്റോഡ്–നഗ്ദ സെക്ഷനിൽ രാജ്യത്തെ ആദ്യ 2×25 കെവി ട്രാക്ഷൻ സംവിധാനം കമ്മീഷൻ ചെയ്തതോടെ ഉയർന്ന വേഗവും ഊർജക്ഷമതയും സാധ്യമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി 2,270 ഹാൻഡ് ഹെൽഡ് ടെർമിനലുകൾ വിന്യസിച്ച് 100 ശതമാനം ഡിജിറ്റൽ ടിക്കറ്റ് പരിശോധനയും നടപ്പാക്കി. യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്ന ‘റെയിൽ മദദ്’ സംവിധാനത്തിൽ തുടർച്ചയായ അഞ്ചാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താൻ വെസ്റ്റേൺ റെയിൽവേയ്ക്കായി. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 138 റോഡ് ഓവർ/അണ്ടർ ബ്രിഡ്ജുകൾ നിർമിക്കുകയും 114 മാന്ഡ് ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കുകയും ചെയ്തു. ഇതിനുപുറമേ 660 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാ വേലി സ്ഥാപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കി.
Western Railway achieves 100% Broad Gauge electrification and a 97% punctuality rate in 2025. Key highlights include the ₹21,405 Cr Dahod Locomotive Plant and top ranking in Rail Madad.
