ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ചൈന. യഥാർത്ഥ ശക്തി സ്വന്തം ചരിത്രത്തെ സത്യസന്ധമായി നേരിടുന്നതിലും, അതിൽ നിന്ന് പഠിക്കുന്നതിലും, ഭാവിക്കായി ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലുമാണെന്ന്  ഇന്ത്യയുടെ നേട്ടത്തെ ചൂണ്ടിക്കാട്ടി ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.

India GDP growth

കഴിഞ്ഞ ദിവസമാണ് ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായതായി കേന്ദ്രസർക്കാർ അറിയിച്ചത്. വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 4.18 ലക്ഷം കോടി ഡോളർ (4.18 ട്രില്യൻ ഡോളർ) ജിഡിപി മൂല്യത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ 2022ൽ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയതിന് ശേഷം ഇന്ത്യയുടെ മുന്നേറ്റം മറ്റൊരു നിർണായക ഘട്ടത്തിലെത്തി. അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനകം ജർമനിയെയും മറികടക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

2030ഓടെ ഇന്ത്യയുടെ ജിഡിപി മൂല്യം 7.3 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ. യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുമ്പോൾ, ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തിയതോടെ ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമായി. അതേസമയം, ഐഎംഎഫിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഇന്ത്യ നാലാം സ്ഥാനത്തെത്തിയെന്ന അവകാശവാദം അന്തിമമായി സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ഐഎംഎഫിന്റെ മുൻ റിപ്പോർട്ടുകൾ പ്രകാരം 2026ൽ ഇന്ത്യയുടെ ജിഡിപി 4.51 ലക്ഷം കോടി ഡോളറിലേക്കും, ജപ്പാന്റേത് 4.46 ലക്ഷം കോടി ഡോളറിലേക്കും എത്തുമെന്നാണ് കണക്കാക്കിയിരുന്നത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ യാത്രയും ശ്രദ്ധേയമാണ്. 2015ൽ 2.1 ലക്ഷം കോടി ഡോളർ മാത്രമായിരുന്ന ജിഡിപി, 2019ൽ 2.8 ലക്ഷം കോടി ഡോളറായി ഉയർന്നു. കോവിഡിനെത്തുടർന്ന് 2020ൽ 2.6 ലക്ഷം കോടി ഡോളറായി ഇടിഞ്ഞെങ്കിലും, പിന്നീട് അതിവേഗം തിരിച്ചുകയറി 2021ൽ 3.1 ലക്ഷം കോടി, 2024ൽ 3.9 ലക്ഷം കോടി ഡോളർ എന്ന നിലയിലേക്കെത്തി. 2025ൽ 4 ലക്ഷം കോടി ഡോളർ എന്ന നിർണായക പരിധിയും ഇന്ത്യ മറികടന്നു. 2028ൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത കുതിപ്പ്. ഈ സാമ്പത്തികവർഷത്തിലും ഇന്ത്യ ശക്തമായ വളർച്ച തുടരുകയാണ്. ജൂലൈ–സെപ്റ്റംബർ കാലയളവിലെ രണ്ടാം പാദത്തിൽ 8.2 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം നിലനിർത്തി. ആദ്യ പാദത്തിലെ വളർച്ച 7.8 ശതമാനമായിരുന്നു, നടപ്പുവർഷം മുഴുവൻ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ശരാശരി വളർച്ച 7.3 ശതമാനം ആണ്.

China hails India for overtaking Japan to become the world’s 4th largest economy. With a GDP of $4.18 trillion, India targets the 3rd spot by 2028. Read more about the global reaction and economic data.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version