അഭിനയത്തിനും മെഗാസ്റ്റാർ പദവിക്കും അപ്പുറം, മികച്ച നിക്ഷേപ തീരുമാനങ്ങളിലൂടെയും പല മേഖലകളിലായുള്ള ബിസിനസ്സുകളിലൂടെയും ശ്രദ്ധനേടുന്ന താരമാണ് ചിരഞ്ജീവി. സിനിമാ അഭിനയത്തിനു പുറമേ പ്രൊഡക്ഷൻ, ടെലിവിഷൻ, സ്പോർട്സ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്-നിക്ഷേപ കുതിപ്പ്. ഈ വഴികളിലൂടെ അദ്ദേഹം തന്റെ ആസ്തി ഏകദേശം ₹1,650 കോടിയായി ഉയർത്തി.

ടെലിവിഷൻ:
2006ലാണ് ചിരഞ്ജീവി മാ ടെലിവിഷൻ നെറ്റ്വർക്കിൽ (Maa TV) നിക്ഷേപം നടത്തിയത്. ടെലിവിഷൻ വിപണിയിലെ സ്ഥിര വരുമാനം ഉറപ്പാക്കാനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദേശിക ചാനലുകളിൽ ഒന്നിന്റെ നിയന്ത്രണം സ്വന്തമാക്കാനും ഇതിലൂടെ അദ്ദേഹത്തിനു സാധിച്ചു. 2015ൽ Star India ഈ ബിസിനസ് വാങ്ങുമ്പോഴേക്കും ചിരഞ്ചീവിയുടെ മാ ടിവിയിലെ പങ്ക് ഏകദേശം ₹400–₹500 കോടി മൂല്യത്തിലെത്തിയിരുന്നു. സിനിമയിൽ നിന്നുള്ള വരുമാനത്തേക്കാൾ വൻ സമ്പാദ്യമാണ് ഇതിലൂടെ അദ്ദേഹത്തിനു ലഭിച്ചത്.
സ്പോർട്സ്:
2016ൽ ചിരഞ്ചീവി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിൽ നിക്ഷേപം നടത്തി. പ്രോ കബഡ്ഡി ടീം തമിഴ് തലൈവാസ്, ബാഡ്മിന്റൺ ലീഗ് ടീം ബെംഗളൂരു റാപ്റ്റേർസ് തുടങ്ങിയവയിലും അദ്ദേഹത്തിന്റെ കൺസോർഷ്യത്തിന് വമ്പൻ പങ്കാളിത്തമുണ്ട്. ഇതിലൂടെ സ്ഥിരമായ ആരാധക പിന്തുണയ്ക്കൊപ്പം താരം വൻ വരുമാനവും ഉറപ്പാക്കി. സ്പോർട്സ് ഫ്രാഞ്ചൈസികൾ ബിസിനസ്സ് സിസ്റ്റത്തിലേക്ക് പൈപ്പ്ലൈൻ രൂപത്തിൽ ചേരുന്നതിനാൽ മോശം സീസണുകളിലും ദീർഘകാല സമ്പാദ്യസാധ്യത നിലനിൽക്കും..
സിനിമാ പ്രൊഡക്ഷൻ:
അഞ്ജന പ്രൊഡക്ഷൻസ്, കൊനിഡേല പ്രൊഡക്ഷൻ കമ്പനി തുടങ്ങിയ സിനിമാ നിർമാണ കമ്പനികളിലൂടെ ചിരഞ്ചീവി സിനിമാ നിർമ്മാണത്തിൽ സമ്പൂർണ്ണ നിയന്ത്രണം നേടി. ഇതിനുപുറമേ iQuest Enterprises എന്ന ഡിസ്ട്രിബ്യൂഷൻ കമ്പനി ഡയറക്ടർ കൂടിയാണ് അദ്ദേഹം. സിനിമയുടെ റൈറ്റുകൾ, ഡിസ്ട്രിബ്യൂഷൻ, ലൈബ്രറി തുടങ്ങിയവ സ്വന്തമായി നിയന്ത്രിക്കുന്നതിലൂടെ നിരന്തര വരുമാനം ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
എൻഡോർസ്മെന്റുകൾ
ബ്രാൻഡ് എൻഡോർസ്മെന്റുകളും അദ്ദേഹത്തിന് സ്ഥിരമായ സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കുന്നു. ശക്തമായ ഫാൻബേസ്, കേവലം ആരാധന എന്നതിനപ്പുറം സ്ഥിര വരുമാനത്തിനും സാമ്പത്തിക സംവിധാനത്തിനുമുള്ള മാർഗമായക്കി മാറ്റുകയായിരുന്നു അദ്ദേഹം. കൺട്രി ഡിലൈറ്റ്, തംസ് അപ്പ് പോലുള്ള നിരവധി ബ്രാൻഡുകളുടെ മുഖമാണ് താരം.
ഇതിനുപുറമേ റിയൽ എസ്റ്റേറ്റ് രംഗത്തും താരത്തിന് വമ്പൻ നിക്ഷേപങ്ങളുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി കോടിക്കണക്കിനു രൂപ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് അദ്ദേഹത്തിന്റേത്. വമ്പൻ സമ്പാദ്യത്തിനൊപ്പം ജീവകാരുണ്യ രംഗത്തും താരം സജീവമാണ്. ചിരഞ്ജീവി ചാരിറ്റബിൾ ട്രസ്റ്റ് വഴി അദ്ദേഹം നിരവധി ബ്ലഡ്-ഐ ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
Beyond films, Megastar Chiranjeevi’s ‘silent’ investments in TV, sports, and real estate made him a billionaire. Explore the business secrets of Tollywood’s King.
