വിനോദ സഞ്ചാര സാദ്ധ്യതകൾ ലക്ഷ്യമിട്ടു  കൊല്ലം അഷ്ടമുടി കായലിൽ ഒറ്റനില സോളാർ ബോട്ട് ഫെബ്രുവരി മാസത്തിൽ സർവീസിന് എത്തും.  കുറഞ്ഞ നിരക്ക്,  പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഇന്ധന ചെലവ് വൻതോതിൽ കുറയ്ക്കുക, ജല ഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക ലാഭവും ഒരുമിച്ച് ഉറപ്പാക്കുന്ന പദ്ധതി സോളാർ ആയതിനാൽ മൂന്ന് കിലോമീറ്റർ ദൂരത്തിന് ആറു രൂപയാണ് ടിക്കറ്റ് നിരക്ക്.

Solar boat service in Ashtamudi Lake

 രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ഒറ്റനില സോളാർ   ബോട്ടിന്റെ ട്രയൽ റൺ നിലവിൽ പുരോഗമിക്കുകയാണ്. അഷ്ടമുടി കായലിൽ ഏത് റൂട്ടിലാണ് സർവീസ് നടത്തുക എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. വിനോദസഞ്ചാര മേഖലയിൽ ‘സീ അഷ്ടമുടി’ സർവീസിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സോളാർ ബോട്ട് സർവീസ് തുടങ്ങാനുള്ള തീരുമാനം.

15 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള രണ്ട് എഞ്ചിൻ ബോട്ടിൽ ഒരേ സമയം 30 യാത്രക്കാരെ കൊണ്ടുപോകാനാകും. മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. നിലവിൽ ഡീസൽ ബോട്ടുകൾക്കു  13 മണിക്കൂർ സർവീസ് നടത്തുന്നതിന്  ഏകദേശം 14,000 രൂപ ഇന്ധന ചെലവ് വരുമ്പോൾ, സോളാർ ബോട്ടുകളുടെ പ്രവർത്തന ചെലവ് 500 രൂപയിൽ താഴെയാണ് എന്നതാണ് ഒരു സവിശേഷത. ഈ ചെലവ് കുറവ് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നതിനാലാണ്    മൂന്ന് കിലോമീറ്റർ ദൂരത്തിന്  ടിക്കറ്റ് നിരക്ക് ആറു രൂപ എന്ന നിലയിലേക്കെത്തുന്നത്.

 അഷ്ടമുടി കായലിലെ സോളാർ ബോട്ട് സർവീസ് പ്രവർത്തനക്ഷമമായാൽ സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിനോദസഞ്ചാര- ജലഗതാഗത വകുപ്പുകളുടെ വിലയിരുത്തൽ. ഡീസൽ ബോട്ടുകളെ ഘട്ടംഘട്ടമായി പകരം വയ്ക്കുന്നതിനുള്ള സാധ്യതയും ഇതോടെ പരിശോധിക്കും.

1.90 കോടി രൂപ ചെലവിൽ ആരംഭിച്ച ‘സീ അഷ്ടമുടി’ ബോട്ട് സർവീസ് ഒന്നര വർഷത്തിനുള്ളിൽ നിർമാണ ചെലവ് തിരിച്ചു പിടിച്ചിരുന്നു.  സർവീസിന് ശരാശരി പ്രതിദിന വരുമാനം 39,000 രൂപയായിരുന്നു.   സോളാർ ബോട്ട് സർവീസിൽ വിജയിച്ച വൈക്കം – തവണക്കടവ് റൂട്ടിൽ ദിവസേന 22 ട്രിപ്പുകളാണ് നടത്തുന്നത്. ഓരോ കരയിലേക്കും അര മണിക്കൂർ വീതമുള്ള സർവീസായതിനാൽ മഴക്കാലത്തും ചാർജിംഗിന് വലിയ പ്രതിസന്ധിയില്ല. ഇരു വശങ്ങളിലും ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സൂര്യ പ്രകാശം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ബാറ്ററി ചാർജ് ഉപയോഗിച്ച് സർവീസ് തുടരാൻ കഴിയുന്നതും സോളാർ ബോട്ടുകളുടെ പ്രധാന നേട്ടമാണ് .   

Explore Ashtamudi Lake at just ₹6! Kerala’s new 30-seater solar boat arrives in Kollam this February, offering eco-friendly and cost-effective travel for tourists.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version