സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ പഠനം കേന്ദ്രീകരിക്കുന്ന സർക്കാർ/എയ്ഡഡ് ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് സംസ്കൃതത്തിനും അറബിക്കും ഒപ്പം മലയാളവും പഠിക്കാവുന്ന തരത്തിലാണ് പദ്ധതി.

Malayalashree project Kerala

കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അവരെ സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റുന്നതിന് തുല്യമാണെന്ന് പദ്ധതി ഉദ്ഘാടനവേളയിൽ വിദിയാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്‍സിഇആർടിയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്തകങ്ങൾ ആധാരമാക്കിയാണ് പദ്ധതിക്കായുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ 7, 10 ക്ലാസുകളിൽ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തിൽ 2105 കുട്ടികളും പത്താം തരത്തിൽ 2445 കുട്ടികളുമാണ് പരീക്ഷ എഴുതുക. ഏഴാം തരം പരീക്ഷ സാക്ഷരതാ മിഷനും പത്താം തരം പരീക്ഷ പരീക്ഷാഭവനുമാണ് നടത്തുക.

Kerala Government introduces the ‘Malayalashree’ project to provide mother tongue education for students in 38 Oriental schools across 9 districts. Students can now learn Malayalam alongside Sanskrit and Arabic.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version