ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) കരാറിൽ ഒപ്പുവെച്ച് ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്റോസ്പേസ് (Garuda Aerospace). ക്രിക്കറ്റ് താരം എം.എസ്. ധോണിക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പാണ് ചെന്നൈ ആസ്ഥാനമായ ഗരുഡ. ബിഇഎല്ലുമായി സഹകരിച്ച് പ്രതിരോധ സേന, സെൻട്രൽ പൊലീസ് ഓർഗനൈസേഷൻസ്, സ്പെഷലൈസ്ഡ് സെക്യൂരിറ്റി ഗ്രൂപ്പ്സ് എന്നിവയ്ക്ക് ആവശ്യമായ അൺമാനഡ് എയർറിയൽ സിസ്റ്റംസിനായാണ് (UAS) കരാർ ഒപ്പുവെച്ചിരിക്കുന്നത്.

Garuda Aerospace and BEL partnership

കരാർ പ്രകാരം ബിഇഎൽ ടീം ലീഡർ എന്ന നിലയിൽ പ്രവർത്തിക്കും. ഗരുഡ എയർസ്പേസിന് ടെക്‌നോളജി ആൻഡ് ടീമിംഗ് പാർട്ണർ എന്ന നിലയിലും ബിഇഎൽ സഹകരിക്കും. പ്രതിരോധ ഇലക്ട്രോണിക്സ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാം എക്സിക്യൂഷൻ എന്നിവയിൽ ബിഇഎല്ലിന്റെ അനുഭവത്തെ, ഡ്രോൺ ഡിസൈൻ, നിർമ്മാണം, വിനിയോഗം എന്നിവയിൽ ഗരുഡ എയർസ്പേസിന്റെ കഴിവുകളുമായി സംയോജിപ്പിക്കുകന്നതാണ് സഹകരണം.

ഗരുഡ എയ്റോസ്പേസ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചു വരുന്നതായും നിരവധി ദേശീയ പദ്ധതികളിൽ സംഭാവന ചെയ്തിട്ടുള്ളതായും ഗരുഡ എയർസ്പേസ് സ്ഥാപകനും ഡയറക്ടറുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു. ബിഇഎല്ലുമായുള്ള സഹകരണം പ്രതിരോധ ഇലക്ട്രോണിക്സിലും സിസ്റ്റം ഇന്റഗ്രേഷനിലും ഗരുഡയുടെ ഡ്രോൺ സാങ്കേതിക വിദ്യകളുമായി സംയോജിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ലാണ് ധോണി കമ്പനിയിൽ നിക്ഷേപം നടത്തിയത്. ഇതിനുപുറമേ ഗരുഡയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് അദ്ദേഹം. 

Drone startup Garuda Aerospace signs a strategic MoU with Bharat Electronics Limited (BEL) to develop advanced Unmanned Aerial Systems (UAS) for India’s defense and security forces.

Garuda Aerospace, Bharat Electronics Limited, BEL MoU, MS Dhoni backed startup, Drone startup India, Defense drones, Unmanned Aerial Systems, UAS technology, Agnishwar Jayaprakash, Make in India Defense,

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version