ഇന്ത്യയിലെ ആദ്യത്തെ ഫുൾ-സ്റ്റാക്ക് സോവറിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പാർക്ക് സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ബെംഗളൂരു ആസ്ഥാനമായുള്ള സർവം എഐയുമായി (Sarvam AI) കരാറിൽ ഒപ്പുവെച്ചു. ₹10,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഉൾപ്പെടുന്ന പദ്ധതി, 1000 ഉയർന്ന വൈദഗ്ധ്യമുള്ള, ഡീപ്ടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന നടപടിയേയും തമിഴ്നാടിന്റെ നീക്കം വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ, പർപ്പസ് ബിൽഡ് ഡിസ്ട്രിക്ട് കൂടിയായി സോവറിൻ എഐ പാർക്ക് മാറും. എഐ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, സുരക്ഷിത ഡാറ്റ ഫ്രെയിംവർക്കുകൾ, മോഡൽ റിസർച്ച് ലാബുകൾ, എഐ ഇന്നൊവേഷൻ ക്ലസ്റ്ററുകൾ എന്നിവയ്കാകണ് പ്രാധാന്യം നൽകുക. ഇതോടൊപ്പം ഭരണതലത്തിൽ എഐയ്ക്കായി സമർപ്പിത ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയിൽ സംയോജിപ്പിക്കും. ജനങ്ങൾക്ക് മുൻഗണന നൽകുന്ന, എഐ ഭാവി രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.
ഫ്ലാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (LLM) ‘സർവം-എം’ പോലുള്ള എഐ മോഡലുകളിലൂടെ പേരെടുത്ത കമ്പനിയാണ് സർവം എഐ. ഗണിതം, പ്രോഗ്രാമിങ് കഴിവുകൾ ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന എഐ മോഡലുകളിലാണ് സർവം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
Tamil Nadu signs a historic deal with Sarvam AI to establish India’s first sovereign AI park. With an investment of ₹10,000 crore, the project aims to create 1,000 deeptech jobs and build a secure, world-class AI ecosystem.
