പ്രൊജക്റ്റ് 75 ഇന്ത്യയ്‌ക്ക് (Project 75 India) കീഴിൽ, പ്രവർത്തന ദൈർഘ്യം കൂടിയ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ. ഇതുമായി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (CCS) അനുമതി തേടാൻ ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. ഏകദേശം 8 ബില്യൺ ഡോളർ (₹66000 കോടി) വിലമതിക്കുന്ന ഈ പദ്ധതി, ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ (TKMS) സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാകും നടപ്പിലാക്കുക. 2030ഓടെ അന്തർവാഹിനികൾ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് യുവാൻ ക്ലാസ് എഐപി സജ്ജീകരിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 2026നും 2028 നും ഇടയിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിലും ബാക്കിയുള്ളവ കറാച്ചിയിലും നിർമാണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എഐപി അന്തർവാഹിനികളുടെ നിർമാണം വേഗത്തിലാക്കുന്നത്.
വെള്ളത്തിനടിയിൽത്തന്നെ, വായു ആവശ്യമില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് എഐപി അന്തർവാഹിനികളുടെ സവിശേഷത. സാധാരണ അന്തർവാഹിനികൾക്ക് ദിവസങ്ങളോളം മാത്രമേ വെള്ളത്തിനടിയിൽ തുടരാൻ കഴിയൂ; എഐപി സബ്‌മറൈനുകൾക്ക് ആഴ്ചകളോളം തുടർച്ചയായി വെള്ളത്തിനടിയിൽ തുടരാൻ സാധിക്കും.
India accelerates Project 75I to build six advanced Air-Independent Propulsion (AIP) submarines in partnership with Germany’s TKMS and Mazagon Dock. Discover how these high-endurance stealth submarines will bolster the Indian Navy’s maritime superiority by 2030.