പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലെ (LinkedIn) മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ ‘Linked-ഇൻ’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം മുളന്തുരുത്തിയിലുള്ള പാരഡൈസ് വാലിയിൽ നടക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടക്കും. ജനുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റപ്പ് വൈകിട്ട് 6ന് സമാപിക്കും. വനിതാ സംരംഭകരുടെയും സ്‌റ്റാർട്ടപ്പ് സ്‌ഥാപകരുടെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും പാനൽ ചർച്ചകളാണ് മീറ്റപ്പിന്റെ മുഖ്യ ആകർഷണം.

ഡിജിറ്റൽ മർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്മ്യൂണിറ്റി വിദഗ്ധനുമായ അർഷാദ് ഖാദർ 2024 ഓഗസ്‌റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്മ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്. ലോക വ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്‌പരം കണക്റ്റ് ചെയ്‌തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കമ്മ്യൂണിറ്റി നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്‌ലൈൻ മീറ്റപ്പുകളും മുപ്പതിലധികം ഓൺലൈൻ വർക്‌ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്‌റ്റിവലിന്റെ ഭാഗമായും ‘Linked-ഇൻ’ കമ്മ്യൂണിറ്റി സഹകരിച്ചിരുന്നു. പരസ്‌പരം കണക്റ്റ് ചെയ്യുന്നതിലൂടെ നിരവധിപേർക്ക് തൊഴിൽ കണ്ടെത്താനും മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്‌ടിക്കാനും ബിസിനസ് വളർച്ച നേടാനും സഹായിക്കുന്ന ‘Linked-ഇൻ’ കമ്മ്യൂണിറ്റിയുടെ പതിനൊന്നാമത് മീറ്റപ്പാണ് ‘കൊച്ചി ഇൻ കാർണിവൽ’. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7736458418 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പടുക.
Join ‘Kochi In Carnival’ by the Linked-in Malayali Community on Jan 25 at Mulanthuruthy. A massive networking event for 150+ professionals, startup founders, and content creators.