നിർമിതബുദ്ധിയെ ഭയക്കേണ്ടതില്ലെന്നും എഐ എന്ത് ചെയ്യണമെന്നതിനേക്കാൾ ആരെ സേവിക്കണമെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും  സ്പീക്കർ എ.എൻ. ഷംസീർ. വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോവളം ലീലാ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച കേരള റീജിയണൽ എഐ ഇംപാക്ട് കോൺഫറൻസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നിരന്തരമായി ഉപയോഗിക്കണം, അതിനെ ചോദ്യം ചെയ്യണം, എന്നാൽ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ അതിന് മൂല്യമുളളൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ‘കേരള എഐ ഫ്യൂച്ചർ കോൺ’ എന്ന ഏകദിന മേഖലാ ഉച്ചകോടി സംഘടിപ്പിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ സമ്മിറ്റ് 2026 ചരിത്രമാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ കേന്ദ്ര ഐടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കവിത ഭാട്ടിയ പറഞ്ഞു. ഇന്ത്യ ആദ്യമായാണ് എഐ സമ്മിറ്റിന് ആതിഥേയത്വം വഹിക്കുന്നത്.  ലോകത്തെമ്പാടുമുള്ള നിക്ഷേപർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദഗ്ദർ, വിദ്യാർഥികൾ എന്നിവരുടെ ആശയങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ ഗ്ലോബൽ സൗത്തിലെ മറ്റ് രാജ്യങ്ങൾക്കും ഇന്ത്യ മാതൃകയാകുന്നതായും അവർ അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിലേക്ക് 25,000 റജിസ്ട്രേഷനുകൾ ഇതിനോടകം പൂർത്തിയായതായും സമ്മിറ്റിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കവിത ഭാട്ടിയ കൂട്ടിച്ചേർത്തു.

കൃത്രിമബുദ്ധിയിൽ കേരളത്തിന്റെ കാഴ്ചപ്പാടും പ്രവർത്തനങ്ങളും കേരള എഐ ഫ്യൂച്ചർ കോൺ വേദിയിൽ ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ ഐടി വകുപ്പ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ മിഷൻ, കേരള ഐടി മിഷൻ എന്നിവയുടെ ഏകോപനത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ഐടി വകുപ്പ്, കേരള ഐടി മിഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ ഉച്ചകോടിയുടെ ഔദ്യോഗിക പങ്കാളികളായി. ഇന്ത്യ എഐ മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാഡമിക് സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിന്റെ എഐ റോഡ്മാപ്പിനെക്കുറിച്ചുള്ള പ്രധാന ചർച്ചകകൾക്കൊപ്പം എഐ പ്രദർശനവും നടന്നു. ഉത്തരവാദിത്തമുള്ള AI, പൊതുനന്മയ്ക്കുള്ള AI, ഭരണത്തിൽ ജനറേറ്റീവ് AI, കാലാവസ്ഥാ പ്രതിരോധശേഷി, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ AI എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടത്തി.

ഇലക്ട്രോണിക്സ് ആൻഡ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, സംസ്ഥാന ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ഐസിടി അക്കാഡമി കേരള സിഇഒ മുരളീധരൻ മണ്ണിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. നയരൂപകർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എഐ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, നിക്ഷേപകർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരടക്കം സമ്മിറ്റിൽ പങ്കെടുത്തു. എഐ എക്സ്പോ, നിക്ഷേപകരുമായുള്ള റൗണ്ട്‌ടേബിൾ ചർച്ചകൾ, സ്റ്റാർട്ടപ്പ് പിച്ച് സെഷനുകൾ എന്നിവയും ശ്രദ്ധനേടി.

The Kerala AI Future Con Summit in Kovalam sets the stage for the 2026 India AI Impact Summit. Discover insights from Speaker A.N. Shamseer and India AI Mission COO Kavita Bhatia on human-centric AI and Kerala’s tech roadmap

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version