ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ മെഗാ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. യുഎസ് പ്രസിഡന്റ് ചൊണാൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ സൃഷ്ടിച്ച ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇരുപക്ഷവും ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

India-EU Free Trade Agreement

വിവിധ മേഖലകളിലെ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിൽ എഫ്‌ടി‌എ ഗുണപരമായ മാറ്റം കൊണ്ടുവരും. വ്യാപാരം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർണായക സാങ്കേതികവിദ്യകൾ, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമം ശക്തിപ്പെടുത്തൽ എന്നിവയിലായിരിക്കും ശ്രദ്ധ. ഇരു രാജ്യങ്ങളും പ്രതിരോധ കരാറും തന്ത്രപരമായ അജണ്ടയും അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. യൂറോപ്പ് അമേരിക്കയെയും ചൈനയെയും ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് മേഖലകളുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും ശ്രമിക്കുന്ന സമയത്താണ് പുതിയ പങ്കാളിത്തം.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നെയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയെയും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആതിഥേയത്വം വഹിക്കും. കർതവ്യ പാതയിൽ നടന്ന 77ആമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ കോസ്റ്റയും വോൺ ഡെർ ലെയ്‌നും മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയും യൂറോപ്യൻ യൂണിയനും “ചരിത്രപരമായ വ്യാപാര കരാറിന്റെ” വക്കിലാണ് എന്ന് കഴിഞ്ഞ ആഴ്ച വോൺ ഡെർ ലെയ്ൻ പറഞ്ഞിരുന്നു.

2007ൽ ആണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2022 ജൂണിൽ ചർച്ചകൾ വീണ്ടും ആരംഭിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ യൂറോപ്പിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ധാരണാപത്രം ഉച്ചകോടിയുടെ മറ്റൊരു പ്രധാന ഫലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ചേർന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ മൊബിലിറ്റി സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചട്ടക്കൂട് ഇത് നൽകും. ഇന്ത്യയുമായി മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവ ഉൾപ്പെടുന്നു. ഒരു കൂട്ടായ്മ എന്ന നിലയിൽ, ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2024-25 സാമ്പത്തിക വർഷത്തിൽ, യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ മൊത്തം ചരക്ക് വ്യാപാരം ഏകദേശം 136 ബില്യൺ ഡോളറായിരുന്നു, കയറ്റുമതി ഏകദേശം 76 ബില്യൺ ഡോളറും ഇറക്കുമതി 60 ബില്യൺ ഡോളറുമാണ്. 

India and the European Union are set to sign a historic mega trade deal. Covering defense, technology, and worker mobility, this FTA aims to redefine global economic security. Read the details of the 2026 summit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version