ഇന്ത്യയിലെ ആദ്യ ഓഫ്ഷോർ വിമാനത്താവളം നിർമിക്കാൻ കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തീരഭാഗത്ത്, വാധവൻ തുറമുഖത്തോടനുബന്ധിച്ചാണ് ഓഫ്ഷോർ വിമാനത്താവളം നിർമിക്കുക. ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപത്തോടെയുള്ള പദ്ധതിയാണിത്. ഇതിൽ 25,000 കോടി രൂപ ഭൂമിക്കായും ബാക്കി തുക ടെർമിനലുകൾ, റൺവേകൾ, എയർസൈഡ്, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമിക്കുന്നതിന് ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. വർഷത്തിൽ 90 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാകും വിമാനത്താവളത്തിന്റെ രൂപകൽപന.

India's first offshore airport

വിമാനത്താവളത്തിൽ രണ്ട് സമാന്തര റൺവേകളും വർഷത്തിൽ 3 മില്യൺ മെട്രിക് ടൺ കാഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള പ്രധാന എയർ കാർഗോ ഹബ് നിർമ്മിക്കാനുള്ള പദ്ധതിയും ഉൾപ്പെടുന്നു. വിമാനത്താവളം വഡോദര-മുംബൈ എക്സ്പ്രസ്‌വേ, വെസ്റ്റേൺ റെയിൽവേ, മെട്രോ, മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ എന്നിവ വഴി നേരിട്ട് കണക്ട് ചെയ്യപ്പെടും. കൂടാതെ, ഉത്താൻ-വിരാർ സീ ലിങ്ക്, ഡൽഹി-മുംബൈ എക്സ്പ്രസ്‌വേ എന്നിവയുമായി ചേർന്നുള്ള ഉയർന്ന വേഗമുള്ള എയ്റ്റ്-ലൈൻ നോർത്ത്-സൗത്ത് കോറിഡോർ പദ്ധതി വഴിയും ബന്ധിപ്പിക്കപ്പെടും. വാധവൻ തുറമുഖത്തിലൂടെ ഇന്ത്യയുടെ കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷി 23.2 ദശലക്ഷം TEUവരെ ഉയരും. ആഗോള സമുദ്ര ഹബ്ബുകളിൽ ഇന്ത്യയുടെ സ്ഥാനവും മെച്ചപ്പെടുത്തും

India is set to build its first offshore airport near Vadhavan Port, Maharashtra. With an investment of ₹45,000 crore, it will handle 90 million passengers and connect to the Bullet Train corridor.

Share.

Comments are closed.

Exit mobile version