യുഎഇയിലെ പാസഞ്ചർ ട്രെയിൻ സർവീസിന്റെ ആദ്യ ഘട്ടം ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ. സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ, പാസഞ്ചർ റെയിൽ ശൃംഖല രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ സുപ്രധാന ഭാഗമായി മാറും. ഇത് എല്ലാ എമിറേറ്റുകളിലുമുള്ള യാത്രാ ബന്ധങ്ങൾ മെച്ചപ്പെടുത്തും.

Etihad Rail Passenger Service

പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുക എന്നതാണ് പുതിയ റെയിൽ സർവീസിന്റെ ലക്ഷ്യം. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്, പാസഞ്ചർ സ്റ്റേഷനുകൾ എത്രത്തോളം തയ്യാറാണ് എന്നതുൾപ്പെടെയുള്ള പുരോഗതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദുബായിൽ നിന്ന് അബുദാബിയിലേക്ക്
50 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന തരത്തിലാകും സർവീസ്.

ദേശീയ പാസഞ്ചർ ട്രെയിൻ ശൃംഖല ഈ വർഷം തന്നെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. 2026ൽ ദേശീയ റെയിൽവേ ശൃംഖലയിലുടനീളം യാത്രാ സേവനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ യുഎഇയുടെ സാമ്പത്തിക, സാമൂഹിക ഘടനയെ പിന്തുണയ്ക്കുന്ന സംയോജിത ഗതാഗത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി ഇത്തിഹാദ് റെയിൽ മൊബിലിറ്റി ഡെപ്യൂട്ടി സിഇഒ അസ്സ അൽ സുവൈദി പറഞ്ഞു. യാത്രക്കാർക്കായുള്ള യുഎഇയിലെ ആദ്യത്തെ പൂർണമായും സംയോജിപ്പിച്ച ദേശീയ റെയിൽവേ സംവിധാനമായിരിക്കും പാസഞ്ചർ റെയിൽ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE’s first national passenger train service by Etihad Rail is set to launch in 2026. Travel from Dubai to Abu Dhabi in just 50 minutes with this integrated rail network.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version