എറണാകുളം ജില്ലയില്‍ ചിത്രപ്പുഴ – കടമ്പ്രയാര്‍ – മണക്കടവില്‍ പുതിയ ഇറിഗേഷന്‍ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു.  മണക്കക്കടവ്-ചിത്രപ്പുഴ ഭാഗങ്ങളില്‍ ജലവിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കാനാണ് പദ്ധതിക്ക് അനുമതിയായത്. മണക്കക്കടവില്‍നിന്ന് ഇന്‍ഫോപാര്‍ക്കുവരെയുള്ള കൊച്ചി വാട്ടർ മെട്രോ ബോട്ട് സര്‍വീസും പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും.  

Kadambrayar Irrigation Tourism Project

 ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി  ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.  പോളകള്‍ നിറഞ്ഞ ചെളിയും എക്കലും അടിഞ്ഞു കൂടി വൃത്തിഹീനമായി കിടക്കുന്ന കടമ്പ്രയാറാണ് മുഖം മാറി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങുന്നത്.  ഇതിന്റെ ഭാഗമായി നശിച്ചു പോയ പാതകളും കൈവരികളും പുനര്‍നിര്‍മിക്കും.  ദേശാടനപ്പക്ഷികള്‍ ധാരാളമായി എത്താറുള്ളതിനാല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക്  സൗകര്യങ്ങളുമൊരുക്കും.

എറണാകുളം ജില്ലയിലെ കാക്കനാട്, കിഴക്കമ്പലം ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടമ്പ്രയാര്‍ പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ടൂറിസം കേന്ദ്രമാണ്. ജലവിഭവ വകുപ്പിന്റെ എസ്പിവിയായ കെഐഐഡിസിയുടെ നേതൃത്വത്തില്‍ മണക്കക്കടവ്-ചിത്രപ്പുഴ ഭാഗങ്ങളില്‍ ജലവിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി നശിച്ചു പോയ പാതകളും കൈവരികളും പുനര്‍നിര്‍മിക്കും. ജലവിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി കടമ്പ്രയാറിലെ പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും. വാക്ക് വേ നവീകരിക്കും റസ്റ്റോറന്റ്, ബോട്ടിങ് എന്നിവ പുനരാരംഭിക്കുകയും ചെയ്യും.  കടമ്പ്രയാറിലെ ചെളിയും എക്കലും കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് വലിയ തുകയാണ് ചെലവഴിക്കുന്നത്. വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കമാകുന്നതോടെ ഈ തുക വകുപ്പിന് ലാഭിക്കാന്‍ സാധിക്കും. ഇതിനു പുറമേ വൃത്തിഹീനമായി കിടക്കുന്ന ഈ ഭാഗം മനോഹരമാക്കുകയും വിനോദ സഞ്ചാരികള്‍ കടന്നു വരുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യും.

സൈക്ലിങ് ട്രാക്ക്, ആംഗ്ലിങ് പോയിന്റ്, കയാക്കിങ് തുടങ്ങിയവ ഒരുക്കാനും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം നടത്തുന്നവര്‍ക്കായി ആറിന്റെ  പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതിയുണ്ട്. യുവതലമുറയെ ആകര്‍ഷിക്കുന്നതിന് സാഹസിക വിനോദസഞ്ചാരപദ്ധതികളും നടപ്പാക്കും. ഇറിഗേഷന്‍, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്

Ernakulam’s Kadambrayar and Chithrappuzha are set for a major makeover with the new Irrigation Tourism Project. Features include Kochi Water Metro connectivity to Infopark, water sports, and cycling tracks.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version