ആഗോള ടെക് കമ്പനിയായ ഒറാക്കിൾ 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എഐ ഡാറ്റാ സെന്റർ വികസനത്തിന് ആവശ്യമായ ധനസഹായം ലഭിക്കാത്തതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

നിക്ഷേപ ബാങ്കായ TD Cowenന്റെ ഗവേഷണ റിപ്പോർട്ട് ഉദ്ധരിച്ച് സിഐഒ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഒറാക്കിൾ എഐ ഡാറ്റാ സെന്റർ വികസനത്തിനായി അമേരിക്കൻ ബാങ്കുകളിൽ നിന്ന് വായ്പ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പല ബാങ്കുകളും ഈ പദ്ധതിയിൽ നിന്ന് പിന്മാറി. ഇതോടെ കമ്പനിയുടെ സാമ്പത്തിക നിലയിൽ സമ്മർദം വർധിച്ചതായും, ഇതാണ് പിരിച്ചുവിടൽ തീരുമാനത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Tech giant Oracle reportedly plans to lay off 20,000 to 30,000 employees as US banks withdraw funding for AI data center projects. Read the latest on the TD Cowen report.
