Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം
Automobile

ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിലൂടെ യൂറോപ്യൻ കാറുകളുടെ തീരുവയിൽ വൻ ഇളവ്; Volkswagen, BMW, മെഴ്‌സിഡസ് തുടങ്ങിയ ജർമൻ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശന സാധ്യത
News DeskBy News Desk4 February 2026Updated:5 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറോടെ (EU–India Trade Deal) ജർമൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ. കരാർ പ്രകാരം ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ 96.6 ശതമാനം ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും. യൂറോപ്യൻ കയറ്റുമതി മേഖലയ്ക്ക് നിർണായകമായ കാറുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ 70 മുതൽ 110 ശതമാനം വരെ തീരുവ ഈടാക്കിയിരുന്നതിനാൽ ജർമൻ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ പൊള്ളുന്ന വിലയായിരുന്നു.

India-EU Trade Deal German Carmakers

കരാർ പ്രാബല്യത്തിൽ വരുന്നതോടെ വർഷംതോറും 2.5 ലക്ഷം യൂറോപ്യൻ നിർമിത കാറുകൾക്ക് ഇന്ത്യയിൽ പ്രത്യേക ക്വോട്ടയിലൂടെ കുറഞ്ഞ തീരുവയിൽ പ്രവേശനം അനുവദിക്കും. ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ക്വോട്ടയാണിത്. റിപ്പോർട്ടുകൾ പ്രകാരം, 15000 യൂറോയ്ക്ക് മുകളിലുള്ള കാറുകളുടെ തീരുവ 40 ശതമാനമായി കുറയ്ക്കുകയും പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനം വരെ താഴ്ത്തുകയും ചെയ്യും. അഞ്ച് വർഷത്തിനകം 1.6 ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്കും പത്ത് വർഷത്തിനകം 90000 ഇലക്ട്രിക് വാഹനങ്ങൾക്കും 10 ശതമാനം തീരുവ എന്നതാണ് ലക്ഷ്യം. ക്വോട്ടയ്ക്ക് പുറത്തുള്ള കാറുകൾക്കും പത്ത് വർഷത്തിനുള്ളിൽ 30–35 ശതമാനം വരെ തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വോക്സ്വേഗൻ, മെഴ്‌സിഡേഴ്സ്-ബെൻസ്, BMW തുടങ്ങിയ ജർമൻ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ കൂടുതൽ പ്രീമിയം മോഡലുകൾ അവതരിപ്പിക്കാൻ വഴിയൊരുങ്ങും.

അതേസമയം, ഇന്ത്യൻ കാർ വിപണിയിലേക്കുള്ള യൂറോപ്യൻ വരവിന് വെല്ലുവിളികളുണ്ടാക്കാനും സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികളും സുസുക്കി, ഹ്യുണ്ടായ് പോലുള്ള ജാപ്പനീസ്–കൊറിയൻ ബ്രാൻഡുകളും ചേർന്ന് വിപണി നിയന്ത്രിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ ബ്രാൻഡുകളുടെ വിഹിതം നിലവിൽ മൂന്ന് ശതമാനത്തിനും താഴെയാണ്. എന്നാൽ വളരുന്ന മധ്യവർഗവും ആഢംബര കാറുകളിലേക്കുള്ള താൽപര്യവും ജർമൻ നിർമാതാക്കൾക്ക് പ്രതീക്ഷ നൽകുന്നു.

ദീർഘകാലത്തിൽ ഇന്ത്യയിൽ തന്നെ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ ജർമൻ കമ്പനികളെ ആകർഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അത്തരമൊരു നീക്കം ഉത്പാദനച്ചെലവ് കുറയ്ക്കാനും ആഭ്യന്തര വിപണിയിലേക്കുള്ള പ്രവേശനം ശക്തമാക്കാനും സഹായകമായേക്കും. നിലവിൽ ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ജർമൻ കാർ നിർമാതാക്കളുടെ ഇന്ത്യയിലെ സാന്നിധ്യം വർധിക്കാനാണ് സാധ്യത

The India-EU Free Trade Agreement is set to slash import duties on European cars. Discover how German brands like BMW, Mercedes, and Volkswagen will benefit from new import quotas and lower tariffs in the growing Indian market.

Automotive Industry Growth banner BMW India Custom Duty Reduction Electric Vehicle Quota European Car Exports German Car Manufacturers Import Duty Cut India-EU Free Trade Agreement Luxury Cars India Mercedes-Benz India Volkswagen Group
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil