സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ 5 ശതമാനം വർധന ഏർപ്പെടുത്തി. നിയമസഭയിൽ ബജറ്റ് മറുപടി പ്രസംഗത്തിൽ അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തവേ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിശ്വകർമ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമേ, പ്രീ-പ്രൈമറി സ്കൂളുകളിലെ ആയമാർക്കുള്ള പ്രതിമാസ വേതനത്തിൽ 500 രൂപ വർധന പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവർഗ പ്രൊമോട്ടർമാർക്ക് 1000 രൂപ വേതന വർധനയുമുണ്ട്. എസ്സി, എസ്ടി വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റിൽ 10% വർധന വരുത്തി. സ്പൈനൽ മസ്കുലാർ അട്രോഫി രോഗികൾക്ക് മരുന്നുകൾ വാങ്ങുന്നതിന് 30 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
കണ്ണൂരിലെ അന്താരാഷ്ട്ര യോഗ ഗവേഷണ കേന്ദ്രത്തിന് സർക്കാർ 2 കോടി രൂപ അനുവദിച്ചു. എംജിഎൻആർഇജിഎ പദ്ധതിക്കായി ആദ്യമായി സർക്കാർ 1,000 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയും ഡിഎ കുടിശ്ശികയും യഥാസമയം നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ ബജറ്റ് വളരെ സൂക്ഷ്മമായാണ് തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അധിക വിഹിതം
തൊഴിൽരഹിതരായ കശുവണ്ടി തൊഴിലാളികളെ സഹായിക്കാൻ 10 കോടി രൂപ.
കേരള സ്റ്റേറ്റ് ഡിസൈൻ കൗൺസിൽ രൂപീകരണത്തിന് 25 ലക്ഷം രൂപ.
കണ്ണൂർ ഹജ്ജ് ക്യാമ്പിന് ഒരു കോടി രൂപ.
സുകുമാർ അഴീക്കോട് പഠനകേന്ദ്രത്തിന് 2 കോടി രൂപ.
ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പഠനത്തിന് 2 കോടി രൂപ.
Kerala FM KN Balagopal announces a 5% wage hike for contract and daily workers in the 2026-27 budget. Key highlights include Vishwakarma pension increase and ₹1000 crore for MGNREGA.
