ഇന്തോനേഷ്യയിലേക്ക് 70,000 വാണിജ്യ വാഹനങ്ങൾ (CV) വിതരണം ചെയ്യാനുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ച് ടാറ്റ മോട്ടോഴ്സ് (Tata Motors). പിടി ടാറ്റ മോട്ടോഴ്സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ (PT Tata Motors Distribusi Indonesia) വഴിയാണ് വാഹനങ്ങൾ വിതരണം ചെയ്യുക. രാജ്യത്തെ ഏതൊരു വാണിജ്യ വാഹന നിർമ്മാതാവും ഇതുവരെ നേടിയതിലെ ഏറ്റവും വലിയ ഒറ്റ ഓർഡറാണിതെന്ന് വ്യവസായ മേഖലയിലെ വൃത്തങ്ങൾ പറയുന്നു. ഓർഡർ മൂല്യമോ ഡെലിവെറി സമയക്രമമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ടാറ്റ മോട്ടോഴ്സ് യോദ്ധ പിക്ക്-അപ്പിന്റെയും അൾട്രാ ടി.7 ട്രക്കിന്റെയും 35,000 യൂണിറ്റുകൾ വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കാർഷിക പ്രവർത്തനങ്ങൾക്കും ഗ്രാമീണ ലോജിസ്റ്റിക്സിനും പിന്തുണ നൽകുന്നതിനായി ഇന്തോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ PT Agrinas Pangan Nusantaraയ്ക്ക് വാഹനങ്ങൾ വിതരണം ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
കാർഷിക വിതരണ ശൃംഖലകൾ നവീകരിക്കുന്നതിലും ഗ്രാമീണ സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിലും ദേശീയ ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും നുസന്താര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്തോനേഷ്യയിലെ പ്രധാന തന്ത്രപരമായ പദ്ധതികളായ Koperasi Desa, Kelurahan Merah Putih Project എന്നിവയിലൂടെ, ഗ്രാമീണ കണക്റ്റിവിറ്റി, ഉപജീവനമാർഗങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്തോനേഷ്യയുടെ വിശാലമായ രാഷ്ട്രനിർമ്മാണ ശ്രമങ്ങളെയും വാഹനങ്ങൾ പിന്തുണയ്ക്കും.
Tata Motors bags its largest-ever international commercial vehicle order to supply 70,000 units to Indonesia. The deal includes 35,000 Tata Yodha pick-ups and 35,000 Ultra T.7 trucks for national food security projects.
