Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ
News Update

ഇത് മധുരിക്കാത്ത പൈനാപ്പിൾ സീസൺ

പശ്ചിമേഷ്യൻ സംഘർഷവും, കാലാവസ്ഥ വ്യതിയാനവും തകർത്തത് കേരളത്തിലെ പൈനാപ്പിൾ കർഷകരുടെ സ്വപ്നങ്ങളെയാണ്. പ്രീമിയം കൈതച്ചക്കയുടെ വില ഇത്തവണ നേർ പകുതിയിലേക്കിടിഞ്ഞ്, കിലോയ്ക്ക് വെറും 26 രൂപയിലേക്ക് കൂപ്പുകുത്തി. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് പൈനാപ്പിൾ ശേഖരിക്കാൻ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞു. വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല.
News DeskBy News Desk11 April 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലേക്കുള്ള  കയറ്റുമതി നിന്നതോടെ  കേരളത്തിലെ പൈനാപ്പിൾ  വിപണി  കടുത്ത പ്രതിസന്ധിയിലായി. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വില്ലനായതോടെ   പ്രീമിയം കൈതച്ചക്കയുടെ വില ഇത്തവണ നേർ പകുതിയിലേക്കിടിഞ്ഞു  കിലോയ്ക്ക് വെറും 26 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ കൈതച്ചക്ക കര്‍ഷകര്‍ വന്‍ നഷ്ടത്തിലും പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം  പ്രീമിയം കൈതച്ചക്കയുടെ വില 50 രൂപയും  2024ല്‍ 49 രൂപയുമായിരുന്ന ഇടതു നിന്നാണീ തകർച്ച.
 

Kerala pineapple price drop


പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്‌പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.

ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് പൈനാപ്പിൾ ശേഖരിക്കാൻ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതും ഈ  സീസണിൽ രാജ്യത്തിനുള്ളിലെ വിപണിയിൽ കർഷകർക്ക് കനത്ത അടിയായി.  റംസാനും ഹോളിയും ഒരേസമയം വന്നതും  ഉത്തരേന്ത്യയിലേക്കുള്ള പൈനാപ്പിൾ ചരക്ക് സര്‍വീസുകളെ ബാധിച്ചു.
 
വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്‍, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണി നഷ്ടപെടുന്ന അവസ്ഥയായി.

റബര്‍ ഇടവിളയായും തനിച്ചും കേരളത്തില്‍ ഏകദേശം 60,000 ഏക്കര്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട് എന്നാണ് കണക്കുകൾ. 120 ദിവസമാണ് ശരാശരി വിളവുകാലം.

കേരളത്തിൽ പ്രതിവർഷം ഏകദേശം ആറു ലക്ഷം ടണ്‍ പൈനാപ്പിള്‍ വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ടാകുന്നു എന്നാണ് കണക്ക് . തോട്ടം  പാട്ടത്തിനെടുത്ത് ലോണെടുത്തും കടംവാങ്ങിയും വലിയ അളവില്‍ കൃഷിയിറക്കുന്ന
 പാട്ടകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്.


കഴിഞ്ഞ അഞ്ചു വർഷമായി  കൃഷി ചെലവില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ട്. ഇതിനൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, വാർഷിക അവധിയും കാരണം  കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള്‍ ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.

Kerala’s pineapple industry faces a severe crisis as prices drop to ₹26/kg. Discover how the Middle East conflict, flight cancellations, and erratic weather have hit exports and local demand, leaving farmers in deep financial distress

Agriculture crisis Kerala banner Climate change impact on farming Kerala pineapple price drop Middle East conflict impact on exports North Indian market demand Pineapple export to Gulf Pineapple farmers distress Pineapple farming costs Kerala Vazhakulam pineapple West Asia Conflict
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil