ജമ്മു കശ്മീരിലെ ബാരാമുല്ല-ഉറി പുതിയ റെയിൽവേ ലൈൻ, ഖാസിഗുണ്ട്-ശ്രീനഗർ-ബുദ്ഗാം ഇരട്ടിപ്പിക്കൽ എന്നീ രണ്ട് പ്രധാന പദ്ധതികൾ കേന്ദ്രസർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഈ പ്രൊപ്പോസലുകൾ ഇനി പരിഗണനയിലില്ലെന്ന് കാണിച്ച് റെയിൽവേ ബോർഡ് നോർതേർൺ റെയിൽവേയ്ക്ക് ഔദ്യോഗിക അറിയിപ്പ് നൽകി.

കശ്മീർ സബ് വാലി പാതയായ യു.എസ്.ബി.ആർ.എൽ (USBRL) പൂർണ്ണമായും കമ്മീഷൻ ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് ഈ നിർണായക തീരുമാനം വന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അതിർത്തി മേഖലയായ ഉറിയിലേക്ക് റെയിൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കാനും, നിലവിലെ പാതയിലെ ചരക്ക്-യാത്രാ നീക്കം സുഗമമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതികൾ ആസൂത്രണം ചെയ്തത്.
പദ്ധതികളുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ (DPR) തയ്യാറാക്കിയിരുന്നെങ്കിലും, സാമ്പത്തിക ലഭ്യതയും മറ്റ് മുൻഗണനകളും മുൻനിർത്തിയാണ് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ഇവ മടക്കി അയച്ചത്. എങ്കിലും ഭാവിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ പദ്ധതികൾ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
The Centre puts the Baramulla–Uri new rail line and Qazigund–Srinagar–Budgam line doubling projects on hold due to financial constraints and shifting priorities.
