വിമാന അപകട രക്ഷാപ്രവർത്തനവും അഗ്നിശമന സംവിധാനവും (ARFF) കൂടുതൽ ശക്തിപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ലോകോത്തര നിലവാരമുള്ള മൂന്ന് പാന്തർ സിഎഫ്ടി (Panther CFT) ക്രാഷ് ഫയർ ടെൻഡറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Rosenbauer നിർമ്മിച്ച ഈ അത്യാധുനിക വാഹനങ്ങൾ 700 HP എഞ്ചിനോടു കൂടിയവയാണ്. അതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനാകും. 12,500 ലിറ്റർ വെള്ളം, 1,500 ലിറ്റർ ഫോം, 250 കിലോ ഡ്രൈ കെമിക്കൽ പൗഡർ എന്നിവയാണ് ഓരോ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സജ്ജതയും പ്രവർത്തനക്ഷമതയും ഗണ്യമായി ഉയർന്നതായി അധികൃതർ അറിയിച്ചു.
എഎഎച്ച്എല്ലിന്റെ (AAHL) എയ്റോ വിഭാഗം സിഇഒ ആംബർ ഡ്യൂബെയും വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോട്ടിയും ചേർന്നാണ് വാഹനങ്ങൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. ഈ പുതിയ ഉൾപ്പെടുത്തൽ വഴി വിമാനത്താവളത്തിലെ അഗ്നി സുരക്ഷ ഒരു പ്രതിബദ്ധത മാത്രമല്ല, സ്ഥിരമായ മുൻഗണന തന്നെയാണ് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Thiruvananthapuram International Airport strengthens its fire safety with three world-class Rosenbauer Panther CFTs. Featuring 700 HP engines and massive extinguishing capacity
