ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ആന്ധ്ര സർക്കാരും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് സന്ദർശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നിവയിൽ അധിഷ്ഠിതമായ ഭരണ മേഖലകളിൽ ഇരുവിഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കും. ചിറ്റൂർ ജില്ലയിൽ നിലവിൽ ഫൗണ്ടേഷൻ നടത്തുന്ന ആരോഗ്യ പദ്ധതികൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് പദ്ധതിയായ ‘സഞ്ജീവനി’യുടെ പ്രവർത്തനങ്ങളും വിലയിരുത്തി. ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കാനായാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിലെത്തിയത്.

Bill Gates Andhra Pradesh visit

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുസേവനങ്ങൾ തത്സമയം നിരീക്ഷിക്കുന്ന ആന്ധ്രയുടെ ആർടിജിഎസ് സംവിധാനം ബിൽ ഗേറ്റ്‌സ് സന്ദർശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഭരണനിർവ്വഹണം എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിൽ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ ദീർഘകാല വികസന ലക്ഷ്യമായ ‘സ്വർണ്ണ ആന്ധ്ര 2047’ വിഷൻ ഡോക്യുമെന്റ് മുഖ്യമന്ത്രി അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു. അമരാവതിയിലെ കൃഷിത്തോട്ടം സന്ദർശിച്ച ഗേറ്റ്‌സ്, ഡ്രോണുകളും എഐയും കാർഷിക മേഖലയിൽ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് നേരിട്ട് കണ്ടു മനസ്സിലാക്കി. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഐടി മന്ത്രി നര ലോകേഷ് എന്നിവരും പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് ബിൽ ഗേറ്റ്‌സ് ആന്ധ്ര സന്ദർശിക്കുന്നത്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായത്തോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രത്യാശ പ്രകടിപ്പിച്ചു.

Microsoft co-founder Bill Gates visited Andhra Pradesh to discuss AI-driven governance, healthcare, and agriculture with CM Chandrababu Naidu. Explore key highlights of his visit to RTGS and the Sanjeevani project.

Share.

Comments are closed.

Exit mobile version