പ്രളയത്തിൽ പരിക്കേറ്റ ജോയ്മതി എന്ന 53 കാരിയായ ആനയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റി. ജൂലൈ രണ്ടാം വാരത്തിൽ നാഗാലാൻഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ആനയെ സർക്കാർ ഏജൻസികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. തലയിലും ചെവിയിലും കാലുകളിലുമായി ഗുരുതരമായ പരിക്കേറ്റ ജോയ്മതിയുടെ വലത് കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്.
കാലിലെ ഒടിവും പ്രായവും കാരണം സാധാരണ രീതിയിൽ നടക്കാനും വെള്ളവും ഭക്ഷണവും കണ്ടെത്താനും ആന ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രാദേശികമായി പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയാണ് വൻതാരയിലേക്ക് മാറ്റുന്നത്.
റോഡ് മാർഗ്ഗമുള്ള യാത്രാക്ലേശം ഒഴിവാക്കി ആനയുടെ ആരോഗ്യനില മുൻനിർത്തിയാണ് വ്യോമമാർഗ്ഗം തിരഞ്ഞെടുത്തിട്ടുള്ളത്. വൻതാരയിൽ എത്തിക്കുന്ന ജോയ്മതിക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമഗ്രമായ ആരോഗ്യ പരിശോധനയും തുടർചികിത്സയും പോഷകാഹാരവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Joymoti, a 53-year-old female elephant rescued from the devastating floods in Nagaland and Assam in July, is being airlifted to Vantara, Jamnagar, for immediate and specialised veterinary treatment. Joymoti was swept away by floodwaters in Nagaland during the second week of July and was subsequently rescued by local communities with the assistance of government agencies
