ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ചൈനീസ് നിർമിത യുണിട്രീ ജിഒ2 റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന രീതിയിൽ അവതരിപ്പിച്ച് നാണക്കേടിലായി ഡൽഹി ഗാൽഗോട്ടിയാസ് സർലകലാശാല. ഭാരത് മണ്ഡപത്തിൽ നടന്ന എഐ സമ്മിറ്റ് എക്‌സ്‌പോയിലെ സ്റ്റാളിൽ പ്രദർശിപ്പിച്ച റോബോട്ടിക് നായ വാണിജ്യപരമായി ലഭ്യമായ ചൈനീസ് ഉൽപ്പന്നമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സ്റ്റാൾ ഒഴിയാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു.

Galgotias University Chinese robot controversy

ഓറിയോൺ എന്ന് വിളിക്കുന്ന റോബോട്ട് നായ ഗാൽഗോട്ടിയാസ് സർവകലാശാലയിലെ സെന്റർ ഓഫ് എക്‌സലൻസിൽ 350 കോടിയുടെ എഐ പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ചതാണെന്നായിരുന്നു അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് ചൈനീസ് നിർമിതമായ യുണിട്രീ ജിഒ2 റോബോട്ട് ആയിരുന്നു. എന്നാൽ അതിവേഗം തന്നെ സോഷ്യൽ മീഡിയ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചർച്ചയാവുകയും ചെയ്തു. ഇതേ തുടർന്ന് ഉച്ചകോടിയിൽ നിന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കിയത്.

സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച സർവകലാശാല, തങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. വിദ്യാർഥികളുടെ പഠന സഹായിയായാണ് ഓറിയോൺ ഉപയോഗിക്കുന്നതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നേരിട്ടുള്ള പ്രായോഗിക പരിജ്ഞാനം നൽകുന്നതിനായി വിദേശത്ത് നിന്ന് ലഭ്യമാക്കിയതാണെന്നും ഇത് സ്വന്തമായ കണ്ടുപിടുത്തമല്ലെന്നും സർവകലാശാല വ്യക്തമാക്കി.

Galgotias University faced embarrassment at the Bharat Mandapam AI Summit after claiming a Chinese Unitree Go2 robodog as their own ₹350 crore AI project. Read the full story here.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version